ദേശങ്ങൾ ആവേശതിമർപ്പിൽ; ചി​ന​ക്ക​ത്തൂ​ർ പൂ​രം ഇ​ന്ന്
Monday, February 18, 2019 11:26 PM IST
ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​ർ പൂ​രം ഇ​ന്ന്. ത​ട്ട​ക​ത്തി​ലെ ഏ​ഴു​ദേ​ശ​ങ്ങ​ളും ആ​വേ​ശ​ത്തി​മി​ർ​പ്പി​ലാ​ണ്.
പൂ​രം താ​ല​പ്പൊ​ലി​യും കു​മ്മാ​ട്ടി​യും ക​ഴി​ഞ്ഞ് ദേ​വി പൂ​രം പി​റ​ക്കു​ന്ന ചി​ന​ക്ക​ത്തൂ​രി​ൽ ഇ​ന്ന് അ​ഭി​ന​വ മാ​മാ​ങ്ക​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കും. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പൊ​യ്ക്കാ​ൽ കു​തി​ര​ക​ൾ​ക്ക് ത​ല​വ​ച്ച​തോ​ടെ​യാ​ണ് ചി​ന​ക്ക​ത്തൂ​രി​ൽ പൂ​രം പി​റ​ന്ന​ത്.
ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന താ​ല​പ്പൊ​ലി ആ​ഘോ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ ചി​ന​ക്ക​ത്തൂ​ർ ത​ട്ട​ക​ത്തി​ൽ കു​മ്മാ​ട്ടി ആ​ഘോ​ഷി​ച്ചു. ത​ട്ട​ക​നി​വാ​സി​ക​ൾ ഭ​ഗ​വ​തി​ക്ക് കാ​ണി​ക്ക അ​ർ​പ്പി​ച്ചു. കു​തി​ര​ക്കോ​ല​ങ്ങ​ൾ​ക്ക് ത​ല​വ​ച്ച​തോ​ടു​കൂ​ടി ചി​ന​ക്ക​ത്തൂ​ർ ത​ട്ട​ക​ത്തി​ൽ പൊ​ൻ​പു​രം പി​റ​ന്നു. അ​ഞ്ചു​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ടി​ഞ്ഞാ​റ​ൻ ചേ​രി​യും ര​ണ്ടു​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കി​ഴ​ക്ക​ൻ​ചേ​രി​യും ആ​വേ​ശ​ത്തി​മി​ർ​പ്പി​ലാ​ണ്. ഇ​ന്നു​രാ​വി​ലെ ആ​റാ​ട്ട് ക​ഴി​ഞ്ഞ് ദേ​വി എ​ഴു​ന്ന​ള്ളു​ന്ന തോ​ടു​കൂ​ടി ചി​ന​ക്ക​ത്തൂ​ർ താ​ഴെ​ക്കാ​വി​ൽ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ നീ​ണ്ട​പ്ര​വാ​ഹം തൊ​ഴാ​നാ​യി എ​ത്തി​ച്ചേ​രും.
പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്കു​ശേ​ഷം താ​ഴെ​ക്കാ​വി​ൽ കൂ​റ​വ​ലി​ച്ച് ന​ട അ​ട​യ്ക്കു​ന്ന​തോ​ടെ കൂ​ടി ചി​ന​ക്ക​ത്തൂ​ർ​കാ​വി​ൽ കാ​വു​തീ​ണ്ട​ൽ ന​ട​ക്കും. പൂ​ത​നും തി​റ​യും വെ​ള്ളാ​ട്ടും കാ​ള​വേ​ല​യും ക​രി​വേ​ല​യും കാ​വു​തീ​ണ്ടു​ന്ന​തോ​ടു​കു​ടി ചി​ന​ക്ക​ത്തൂ​രി​ൽ പൂ​രാ​ഘോ​ഷ​ത്തി​ന് പ്രാ​രം​ഭ​മാ​കും.
ഒ​റ്റ​പ്പാ​ലം ദേ​ശ​ത്തി​ന്‍റെ പൂ​രം പു​റ​പ്പെ​ടു​ന്ന​ത് എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ൽ നി​ന്നാ​ണ് മീ​റ്റ്ന ദേ​ശ​ത്തി​ന്‍റെ പൂ​രം പു​റ​പ്പെ​ടു​ന്ന​ത്. സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്നാ​ണ് എ​റ​ക്കോ​ട്ടി​രി ദേ​ശ​ത്തി​ന്‍റെ പൂ​രം പു​റ​പ്പെ​ടു​ന്ന​ത്. അ​യ്യ​പ്പ ക്ഷേ​ത്ര​പ​രി​സ​ര​ത്തു നി​ന്നാ​ണ് പ​ല്ലാ​ർ​മം​ഗ​ലം ദേ​ശ​ത്തി​ന്‍റെ പൂ​രം ദ​ക്ഷി​ണാ​മൂ​ർ​ത്തി ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്നും ആ​രം​ഭി​ക്കും.
പാ​ല​പ്പു​റം ദേ​ശ​ത്തി​ന്‍റെ പൂ​രം പു​റ​പ്പാ​ട് പാ​ല​പ്പു​റം മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം അ​ങ്ക​ണ​ത്തി​ൽ​നി​ന്നും ആ​രം​ഭി​ക്കും. വ​ട​ക്കും​മം​ഗ​ലം ദേ​ശം പൂ​രം പു​റ​പ്പാ​ട് മ​ന്ത്ര​ത്തു​മ​ന​യി​ൽ നി​ന്നാ​ണ്. തെ​ക്കും​മം​ഗ​ലം ദേ​ശം പൂ​രം പു​റ​പ്പാ​ട് കി​ള്ളി​ക്കു​റു​ശി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ആ​രം​ഭി​ക്കും.
ചി​ന​ക്ക​ത്തൂ​ർ​കാ​വി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് താ​ഴെ​ക്കാ​വി​ൽ ന​ട​യ​ട​ച്ചു കൊ​ടി​യി​റ​ക്കി​യ​തി​നു​ശേ​ഷം ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​ക്ക് കു​തി​ര​ക​ളെ ഇ​ള​ക്കി​വ​യ്ക്ക​ലും മൂ​ന്നി​ന് കു​തി​ര​ക​ൾ പ​ന്തി​യി​ൽ അ​ണി​നി​ര​ക്കു​ക​യും ചെ​യ്യും. തു​ട​ർ​ന്ന് കു​തി​ര​ക​ളി തേ​ര് ത​ട്ടിന്മേൽ​ക്കൂ​ത്ത് എ​ന്നി​വ കാ​വി​ലേ​ക്ക് എ​ത്തി​ച്ചേ​രും.
വ​ഴി​പാ​ട് കു​തി​ര​ക​ളും കാ​ള​ക​ളും സ്പെ​ഷ​ൽ ആ​ഘോ​ഷ​ങ്ങ​ളും ഭ​ഗ​വ​തി​യെ വ​ണ​ങ്ങാ​ൻ തു​ട​ർ​ന്നെ​ത്തും. ആ​ന പൂ​രം തി​രു​മു​റ്റ​ത്ത് വൈ​കു​ന്നേ​രം ആ​റോ​ടു​കൂ​ടി അ​ണി​നി​ര​ക്കും തു​ട​ർ​ന്ന് കു​ട​മാ​റ്റം ന​ട​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ട​ക്കും​മം​ഗ​ലം ദേ​ശ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് ന​ട​ക്കും. ആ​ന​പൂ​രം അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം രാ​ത്രി 8.30ന് ​തെ​ക്കും​മം​ഗ​ലം ദേ​ശ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് അ​ര​ങ്ങേ​റും. പ​ല്ലാ​രി​മം​ഗ​ലം ദേ​ശ​ത്തി​നു വേ​ണ്ടി ഗ​ജ​വീ​രന്മാ​രാ​യ കു​ട്ട​ൻ​കു​ള​ങ്ങ​ര അ​ർ​ജു​ന​ൻ, മ​നി​ശേ​രി രാ​ജേ​ന്ദ്ര​ൻ, മ​നി​ശേ​രി പ​ത്മ​നാ​ഭ​ൻ എ​ന്നീ ആ​ന​ക​ൾ കോ​ലം ഏ​ന്തും.
പാ​ല​പ്പു​റം ദേ​ശ​ത്തി​നാ​യി പാ​റ​മേ​ക്കാ​വ് ശ്രീ​പ​ത്മ​നാ​ഭ​ൻ, പാ​റ​മേ​ക്കാ​വ് ശ്രീ ​ദേ​വീ​ദാ​സ​ൻ, പാ​റ​മേ​ക്കാ​വ് കാ​ശി​നാ​ഥ​ൻ, എ​ന്നീ ആ​ന​ക​ൾ എ​ഴു​ന്ന​ള്ള​ത്തി​ന് എ​ത്തും.
എ​റ​ക്കോ​ട്ടി​രി ദേ​ശ​ത്തി​നാ​യി ന​ന്തി​ല​ത്ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ക്ക​ര ശേ​ഖ​ര​ൻ, അ​ക്ക​ര ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നീ ആ​ന​ക​ളും മീ​റ്റ്ന ദേ​ശ​ത്തി​നാ​യി ചെ​ർ​പ്പു​ള​ശേ​രി ആ​ന​ത്ത​റ​വാ​ട്ടി​ലെ ഗ​ജ​വീ​രന്മാ​രാ​യ പാ​ർ​ത്ഥ​ൻ, അ​യ്യ​പ്പ​ൻ, നീ​ല​ക​ണ്ഠ​ൻ എ​ന്നീ ആ​ന​ക​ളും കോ​ലം എ​ന്തും. ഒ​റ്റ​പ്പാ​ലം ദേ​ശ​ത്തി​നാ​യി പാ​ന്പാ​ടി രാ​ജ​ൻ, മ​ച്ചാ​ട് ഗോ​പാ​ല​ൻ, വൈ​ലാ​ശേ​രി അ​ർ​ജ്ജു​ന​ൻ, തി​രു​വേ​ഗ​പ്പു​റ അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, ന​ന്തി​ല​ത്ത് അ​ർ​ജ്ജു​ന​ൻ എ​ന്നീ ആ​ന​ക​ളും എ​ഴു​ന്ന​ള്ള​ത്തി​ന് എ​ത്തും.
വ​ട​ക്കു​മം​ഗ​ലം ദേ​ശ​ത്തി​നു​വേ​ണ്ടി മം​ഗ​ലാം​കു​ന്ന് അ​യ്യ​പ്പ​ൻ, കി​ര​ണ്‍ നാ​രാ​യ​ണ​ൻ​കു​ട്ടി, മം​ഗ​ലാം​കു​ന്ന് ഗ​ണേ​ശ​ൻ, മം​ഗ​ലാം​കു​ന്ന് മു​കു​ന്ദ​ൻ, മു​ള്ള​ത്ത് ഗ​ണ​പ​തി എ​ന്നീ ആ​ന​ക​ളും തെ​ക്കും​മം​ഗ​ലം ദേ​ശ​ത്തി​നാ​യി ചി​റ​ക്ക​ൽ കാ​ളി​ദാ​സ​ൻ, തി​രു​വാ​ണി​ക്കാ​വ് രാ​ജ​ഗോ​പാ​ൽ, മ​നി​ശേ​രി ര​ഘു​റാം, നാ​ണു എ​ഴു​ത്ത​ച്ഛ​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, മ​ച്ചാ​ട് ക​ർ​ണ​ൻ എ​ന്നീ ആ​ന​ക​ളും എ​ഴു​ന്ന​ള്ള​ത്തി​ന് എ​ത്തും.