നെന്മാ​റ മ​ണ്ഡ​ല​ത്തി​ൽ ഏ​ഴു​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം, നാ​ല് പ്ര​വൃ​ത്തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​ം
Monday, February 18, 2019 11:34 PM IST
നെന്മാറ: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെന്മാറ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഏ​ഴു പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും നാ​ലു പ്ര​വൃ​ത്തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ക്കു​മെ​ന്ന് കെ.​ബാ​ബു എം​എ​ൽ​എ അ​റി​യി​ച്ചു. നെന്മാറ, അ​യി​ലൂ​ർ, മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​വു​ന്ന പോ​ത്തു​ണ്ടി കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 24ന് ​ജ​ല​വി​ഭ​വ മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക് 50 കോ​ടി​യാ​ണ് ചെ​ല​വ്.
ദേ​ശീ​യ ഗ്രാ​മീ​ണ കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 11 കോ​ടി ചെ​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ച നെ·ാ​റ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കി​ഫ്ബി​യി​ൽ​നി​ന്നും 24.5 കോ​ടി​യും അ​വ​സാ​ന ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ​നി​ന്നും 14.6 കോ​ടി​യും പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കും.പ​ല്ല​ശ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​പ​ദ്ധ​തി​ക​ൾ, കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം, വ​ട​വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള​പ​ദ്ധ​തി, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട്ടേ​ക്കാ​ട് ജി​യു​പി സ്കൂ​ളി​നെ അ​ന്ത​രാ​ഷ്ട്ര​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന പ​ദ്ധ​തി, തി​രു​വാ​ഴി​യോ​ട് ജി​യു​പി സ്കൂ​ൾ കെ​ട്ടി​ടം, നെ·ാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ന​ട​ത്തും. പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും ഒ​ലി​ച്ചു​പോ​യ കു​ണ്ട്റ​ചോ​ല പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും 1000 ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. ഒ​ന്ന​ര​കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് കു​ണ്ട്റ​ചോ​ല പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.