പ്ര​ള​യ സെ​സ് പ​ദ്ധ​തി പി​ൻ​വ​ലി​ക്ക​ണ​ം
Monday, February 18, 2019 11:34 PM IST
നെന്മാ​റ: പ്ര​ള​യ സെ​സ് പ​ദ്ധ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സി​മ​ന്‍റ് നി​കു​തി ഏ​കീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നെന്മാറ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ല്ലാ​സ്,ജി​ല്ലാ​ട്ര​ഷ​റ​ർ ഹ​രി​ദാ​സ്,മ​ധു, എം.​പി.​ജ​യ​പ്ര​സാ​ദ്, പാ​ർ​ഥ​ൻ,രാ​ജേ​ഷ്, നൂ​ർ​മു​ഹ​മ്മ​ദ്,സി​റാ​ജ്, കു​മാ​ര​ൻ,ഹ​ക്കിം, സു​കു​മാ​ര​ൻ,ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആദരാഞ്ജലികളർപ്പിച്ചു

നെന്മാ​റ· ക​ശ്മീ​രി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ജ​വാന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു നെന്മാറ പൊ​ലീ​സ് പാ​ർ​ക്ക് മൈ​താാ​നി​യി​ൽ ന​ട​ത്തി​യ യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ പി.​വി.​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​എ​സ്ഐ. എ​ൻ​എ​സ്.​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മോ​ദ്,എ​എ​സ്ഐ.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.