ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ പൂ​ർ​ണം, സമാധാനപരം
Monday, February 18, 2019 11:41 PM IST
കൊ​ല്ലം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ പൂ​ർ​ണം.

മി​ക്ക​യി​ട​ത്തും ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളൊ​ഴി​കെ മ​റ്റു​ള്ള​വ​യൊ​ന്നും നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. കൊ​ല്ലം ന​ഗ​ര​ത്തി​ലെ ക​ന്പോ​ള​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യ പാ​യി​ക്ക​ട​യി​ലും ക​ട​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ഞ്ഞു​കി​ട​ന്നു.

ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ് ഡ്രൈ​വ​റെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ച​ത് വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി. പ​ത്ത​നാ​പു​ര​ത്ത് പ്ര​വ​ർ​ത്ത​ക​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക്് കാ​ര​ണ​മാ​യി. പോ​ലീ​സ് എ​ത്തി​യാ​ണ് സ്ഥി​തി ശാ​ന്ത​മാ​ക്കി​യ​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ദേ​ശീ​യ പാ​ത​യി​ൽ കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക്, വെ​ണ്ട​ർ​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. വെ​ണ്ട​ർ മു​ക്കി​ന​ടു​ത്ത് ബ​സ് ത​ട​യാ​നെ​ത്തി​യ​വ​രും പോ​ലീ​സു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. സം​ഘ​ടി​ച്ചെ​ത്തി​യ​വ​ർ പ​ള്ളി​മു​ക്കി​ലെ പെ​ട്രോ​ൾ പ​ന്പ് അ​ട​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു.

ജി​ല്ലാ​സ​ഹ​ക​ര​ണ ബാ​ങ്ക് ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ നി​ർ​ബ​ന്ധി​പ്പി​ച്ച് അ​ട​പ്പി​ച്ചു.
മി​ന്ന​ൽ ഹ​ർ​ത്താ​ൽ ദി​ന​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഭൂ​രി​ഭാ​ഗം ക​ട​ക​ളും അ​ട​ഞ്ഞു കി​ട​ന്നു. സം​സ്ഥാ​ന ഹൈ​വേ​യി​ൽ അ​യ​ത്തി​ൽ, ഡീ​സ​ന്‍റു​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​ഞ്ഞി​രു​ന്നു.

ചി​ന്ന​ക്ക​ട​യി​ൽ പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലി​ബാ​ൻ തീ​വ്ര​വാ​ദി​ക​ളെ പോ​ലും ക​ട​ത്തി​വെ​ട്ടു​ന്ന അ​ക്ര​മ​കാ​രി​ക​ളാ​യി കേ​ര​ള​ത്തി​ലെ സി ​പി എം ​അ​ണി​ക​ൾ മാ​റി​പോ​യെ​ന്നും, ചെ​റു​പ്പ​ക്കാ​രു​ടെ ചോ​ര വീ​ണ ഈ ​മ​ണ്ണി​ൽ ആ​ർ​ത്ത​ല​ക്കു​ന്ന അ​മ്മ​മാ​രു​ടെ​യും, മ​ക്ക​ളു​ടെ​യും, സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും ഉ​രു​കി ഒ​ലി​ക്കു​ന്ന ക​ണ്ണീ​ർ ചാ​ലു​ക​ളി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണം ഒ​ലി​ച്ച് പോ​കു​മെ​ന്നും ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു.

ആയൂർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ക്ഷേ​ധിച്ച് സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ആ​യൂ​രി​ൽ പൂ​ർണം.

കോ​ൺ​ഗ്രസ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ക​ട​ക​ൾ അ​ട​പ്പി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യൂ​രി​ൽ പ്ര​ക​ട​നം ന​ട​ത്തി.

പ​ത്ത​നാ​പു​രം: അ​പ്ര​തീ​ക്ഷി​ത ഹ​ര്‍​ത്താ​ലി​ല്‍ വ​ല​ഞ്ഞ് പൊ​തു​ജ​നം. യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പ​ത്ത​നാ​പു​ര​ത്ത് പൂ​ർ​ണം ആ​യി​രു​ന്നു.

രാ​വി​ലെ എ​ട്ടോ​ടെ ടൗ​ണി​ൽ സം​ഘ​ടി​ച്ച പ്ര​വ​ർ​ത്ത​ക​ർ അ​ന്ത​ർ സം​സ്ഥാ​ന കെ​എ​സ്ആ​ർ​ടി​സി വാ​ഹ​ന​ങ്ങ​ളും മ​ത്സ്യം ഉ​ൾ​പ്പ​ടെ ക​യ​റ്റി​വ​ന്ന ച​ര​ക്ക് ലോ​റി​ക​ളും ത​ട​ഞ്ഞി​ട്ടു. ബ​സി​നു​ള്ളി​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലും മ​റ്റും പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ഹ​ർ​ത്താ​ൽ അ​റി​യാ​തെ എ​ത്തി​യ​താ​ണ് മി​ക്ക​വാ​ഹ​ന​ങ്ങ​ളും. ട്രാ​ൻ​സ്പോ​ർ​ട്ട് ഡി​പ്പോ​യി​ൽ ബ​സ് ക​യ​റ്റാ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​നു​വ​ദി​ച്ചി​ല്ല.

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ജം​ഗ്ഷ​നി​ൽ കു​ടു​ങ്ങി. സം​ഭ​വം അ​റി​ഞ്ഞ് പ​ത്ത​നാ​പു​രം സി​ഐ അ​ൻ​വ​റി​ന്‍റേ​യും എ​സ്ഐ പു​ഷ്പ​കു​മാ​റി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് എ​ത്തി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ പ്ര​വ​ർ​ത്ത​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് പ്ര​വ​ർ​ത്ത​ക​രെ ചൊ​ടി​പ്പി​ച്ചു.

പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്ക​മാ​യി. പോ​ലീ​സ് കേ​സെ​ടു​ക്കു​മെ​ന്ന് പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. ഒ​ടു​വി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സി.​ആ​ർ.​ന​ജീ​ബ്, ഷെ​യ്ക് പ​രീ​ത്, ജെ.​എ​ൽ ന​സീ​ർ, യു. ​നൗ​ഷാ​ദ് എ​ന്നി​വ​ർ പോ​ലീ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി. പി​ന്നീ​ട് വാ​ഹ​ന​ങ്ങ​ൾ പോ​കാ​ൻ അ​നു​വ​ദി​ച്ചു.

തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച ഹോ​ട്ട​ൽ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും അ​ട​പ്പി​ച്ചു. മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഒ​ഴി​കെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ മു​ഴു​വ​നും അ​ട​ഞ്ഞു​കി​ട​ന്നു. ഉ​ച്ച​യോ​ടെ ചി​ല ത​ട്ടു​ക​ട​ക​ൾ തു​റ​ന്ന​ത് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ആ​ശ്ര​യ​മാ​യി. ഒ​ട്ടോ​റി​ക്ഷ​ക​ളും നി​ര​ത്തി​ലി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ ഏ​റെ ദു​രി​ത​ത്തി​ലാ​ക്കി.

കൊ​ട്ടാ​ര​ക്ക​ര : ഹ​ര്‍​ത്താ​ല്‍ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ സ​മാ​ധാ​ന​പ​രം ആ​യി​രു​ന്നു. ക​ട​ക​മ്പോ​ള​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞ് കി​ട​ന്നു. സ്വ​കാ​ര്യ ബ​സു​ക​ളൊ​ന്നും നി​ര​ത്തി​ല്‍ ഇ​റ​ങ്ങി​യി​ല്ല.

കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള കെ​എ​സ്ആ​ര്‍​റ്റി​സി ബ​സു​ക​ളു​ടെ സ​ര്‍​വീ​സ് സ​മ​ര​ക്കാ​ര്‍ നി​ര്‍​ത്തി വ​യ്പ്പി​ച്ചു. ഓ​ട്ടോ ടാ​ക്സി​ക​ള്‍ രാ​വി​ലെ നി​ര​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും സ​മ​ര​ക്കാ​ര്‍ സം​ഘ​ടി​ച്ച​തോ​ടെ ഓ​ട്ടം നി​ര്‍​ത്തി വ​ച്ചു . സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ സ​മ​ര​ക്കാ​ര്‍ ത​ട​യാ​തെ ക​ട​ത്തി വി​ട്ടു. സ്കൂ​ള്‍ കോ​ളേ​ജു​ക​ള്‍ ഒ​ന്നും ത​ന്നെ പ്ര​വ​ര്‍​ത്തി​ച്ചി​ല്ല . തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ചി​ല സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ സ​മ​ര​ക്കാ​ര്‍ അ​ട​പ്പി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര കോ​ണ്‍​ഗ്ര​സ്‌ ഭ​വ​നി​ല്‍ നി​ന്നും രാ​വി​ലെ 10 ഓ​ടെ ആ​രം​ഭി​ച്ച പ്ര​ക​ട​നം ച​ന്ത​മു​ക്ക് വ​ഴി ന​ഗ​രം ചു​റ്റി പു​ല​മ​ണ്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് പു​ല​മ​ണ്‍ ട്രാ​ഫി​ക് സ​ര്‍​ക്കി​ളി​ന് മ​ധ്യ​ഭാ​ഗ​ത്ത് കു​ത്തി​യി​രു​ന്ന യു​ത്ത് കോ​ണ്‍​ഗ്ര​സ്‌ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ര മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു.

നേ​താ​ക്ക​ളാ​യ അ​ല​ക്സ്‌ മാ​ത്യു, റെ​ജി മോ​ന്‍ വ​ര്‍​ഗീ​സ്‌, പി.​ഹ​രി​കു​മാ​ര്‍, ബേ​ബി പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര, ഒ .​രാ​ജ​ന്‍, പെ​രും​കു​ളം ദി​ലീ​പ്, ഷി​ജു പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര , മൈ​ലം റെ​ജി, നെ​ല്‍​സ​ന്‍ തോ​മ​സ്‌, പ​വി​ജ പ​ത്മ​ന്‍ , ഗി​രീ​ഷ്‌ ഉ​ണ്ണി​ത്താ​ന്‍, മു​ട്ട​മ്പ​ലം ര​ഘു, രാ​ജ​ന്‍ ബാ​ബു, ന​രേ​ന്ദ്ര നാ​ഥ്‌ എ​ന്നി​വ​ര്‍ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി

പു​ത്തൂ​രി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ ത​ട​ഞ്ഞ യു​ത്ത് കോ​ണ്‍​ഗ്ര​സ്‌ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ വി​ട്ട​യ​ക്ക​ണ മെ​ന്നാ​വ​ശ്യ​പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌ പ്ര​വ​ര്‍​ത്ത​ക​ര്‍ സം​ഘ​ടി​ച്ച് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത് സം​ഘ​ര്‍​ഷ​ത്തി​ന് ഇ​ട​യാ​ക്കി. പ്ര​തി​ക​ളെ പി​ന്നീ​ട് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.

ച​വ​റ: ഹ​ർ​ത്താ​ൽ ച​വ​റ​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ല്ല. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. രാ​വി​ലെ മു​ത​ൽ സ​ർ​വീ​സ് ന​ട​ത്തി​യ ബ​സു​ക​ളെ ത​ട​യു​ക​യും അ​ൽ​പ്പ​സ​മ​യം ക​ഴി​ഞ്ഞ് ബ​സു​ക​ൾ വി​ടു​ക​യും ചെ​യ്തു.
യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​പ്പി​ക്കാ​തെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​യി​രു​ന്നു ന​ട​ത്തി​യ​ത്. ഇ​തി​നി​ട​യി​ൽ ബ​സ് കാ​ത്ത് നി​ന്ന യാ​ത്ര​ക്കാ​രെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ക​ട​ത്തി​വി​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ശ​ങ്ക​ര​മം​ഗ​ല​ത്ത് നി​ന്ന് ച​വ​റ​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി. വി​വാ​ഹം, മ​ര​ണം, വി​ദേ​ശ​ത്ത് പോ​കു​ന്ന​വ​ർ എ​ന്നീ വാ​ഹ​ന​ങ്ങ​ൾ ത​ട​യാ​തെ ക​ട​ത്തി​വി​ടു​ക​യും ചെ​യ്തു.
ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽ ക​ട​ക​ൾ അ​ട​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​രി​യ രീ​തി​യി​ൽ വാ​ക്കേ​റ്റം ന​ട​ന്നു.​നേ​താ​ക്ക​ളെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തു. സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ച്ചി​ല്ല . സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. അ​രു​ൺ​രാ​ജ്, ശ​ര​ത് പ​ട്ട​ത്താ​നം, അ​തു​ല്‍ എ​സ്.​പി എ​ന്നി​വ​ര്‍ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. കോ​ണ്‍​ഗ്ര​സ് നേ​താ​ക്കാ​ളാ​യ ച​വ​റ അ​ര​വി, മ​നോ​ഹ​ര​ന്‍, ച​ക്ക​നാ​ല്‍ സ​ന​ല്‍​കു​മാ​ര്‍, സു​രേ​ഷ് കു​മാ​ര്‍, പ്ര​ഭ അ​നി​ല്‍, കി​ഷോ​ർ, അ​ജ​യ​ന്‍ ഗാ​ന്ധി​ത്ത​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌‌‌

കു​ണ്ട​റ: ഹ​ർ​ത്താ​ൽ കു​ണ്ട​റ​യി​ൽ പൂ​ർ​ണം. രാ​വി​ലെ കെ​എ​സ്ആ​ർ​റ്റി​സി ബ​സു​ക​ൾ ഏ​താ​നം ഒ​റ്റ​പ്പെ​ട്ട സ​ർ​വീ​സ് മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തു​ക​ളി​ൽ കു​റ​വാ​യി​രു​ന്നു. ക​ട​ക​മ്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞ് കി​ട​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ ക​ട​ക​ൾ തു​റ​ന്നെ​ങ്കി​ലും ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ അ​ട​പ്പി​ച്ചു. കു​ണ്ട​റ മി​നി​സി​വി​ൽ​സ്റ്റേ​ഷ​നി​ൽ ചി​ല ജീ​വ​ന​ക്കാ​ർ എ​ത്തി​യെ​ങ്കി​ലും ഓ​ഫീ​സു​ക​ൾ അ​ട​പ്പി​ച്ചു. എ​സ്ബി​ഐ, കെ​എ​സ്എ​ഫ് ഈ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ ത​ന്നെ അ​ട​പ്പി​ച്ചു. ച​ന്ദ​ന​ത്തോ​പ്പ്, കേ​ര​ള​പു​രം, കു​ണ്ട​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും ചെ​യ്തു.

കോ​ൺ​ഗ്ര​സ് കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​ആ​ശു​പ​ത്രി​മു​ക്കി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം മു​ക്ക​ട​യി​ൽ എ​ത്തി സ​മാ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​വൈ.​ലാ​ല​ൻ, വി​ള​വി​ട്ടി​ൽ മു​ര​ളി, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കൊ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ യൂ​ത്ത്കോ​ൺ​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ പൊ​തു​വേ പൂ​ർ​ണ​വും സ​മാ​ധാ​ന​പ​ര​വും ആ​യി​രു​ന്നു. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ന്നു. കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പ​ടെ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കു​റ​ച്ചു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ന​ഗ​ര​ത്തി​ൽ കൊ​ണ്ഗ്രെ​സ്സ് യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ന്നു.