ഭ​ക്തി​ല​ഹ​രി​യി​ൽ പ​ട്ട​ത്താ​നം കാ​വ​ടി
Monday, February 18, 2019 11:41 PM IST
കൊ​ല്ലം: പ​ട്ട​ത്താ​നം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പൂ​യം ഉ​ത്സ​വ ദി​വ​സ​മാ​യ ഇ​ന്ന​ലെ ന​ട​ന്ന കാ​വ​ടി ഘോ​ഷ​യാ​ത്ര ഭ​ക്തി സാ​ന്ദ്ര​മാ​യി. കേ​ര​ള​ത്തി​ന്‍റെ നാ​നാ ഭാ​ഗ​ത്തു നി​ന്നും നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ കാ​വ​ടി ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു. ഹ​രോ​ഹ​ര മ​ന്ത്ര​നാ​മ​ജ​പ​ങ്ങ​ൾ കൊ​ണ്ട് മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ രാ​വി​ലെ 7.20ന് ​മു​ണ്ട​യ്ക്ക​ൽ ശി​വ​ൻ കോ​വി​ലി​ൽ നി​ന്നും കാ​വ​ടി ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചു.

പീ​ലി​ക്കാ​വ​ടി തോ​ളി​ലേ​ന്തി പീ​താം​ബ​ര​ധാ​രി​ക​ളാ​യ ബാ​ലി​ക ബാ​ല​ന്മാ​ർ, പാ​ൽ​ക്കു​ട​മേ​ന്തി​യ ഭ​ക്ത​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ ഘോ​ഷ​യാ​ത്ര​യെ ഭ​ക്തി ല​ഹ​രി​യി​ലാ​ക്കി. അ​മ്മ​മാ​ർ കു​ഞ്ഞു​ങ്ങ​ളെ ഒ​ക്ക​ത്തേ​ന്തി കൊ​ച്ചു കാ​വ​ടി​ക​ളു​മാ​യി നീ​ങ്ങി​യ​ത് വേ​റി​ട്ട കാ​ഴ്ച​യാ​യി​രു​ന്നു. മു​രു​ക മ​ന്ത്ര​ങ്ങ​ൾ ഉ​ച്ച​ത്തി​ൽ ഉ​രു​വി​ട്ടു​കൊ​ണ്ടാ​ണ് കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കാ​വ​ടി ഘോ​ഷ​യാ​ത്ര​യി​ൽ ഏ​റ്റ​വും പി​റ​കി​ലാ​യി പാ​ൽ​ക്കു​ട​മേ​ന്തി​യ ഭ​ക്ത​ജ​ന​ങ്ങ​ൾ അ​ണി​നി​ര​ന്നു. ഭ​ഗ​വാ​ന്‍റെ തി​ട​ന്പേ​റ്റി​യ ഗ​ജ​വീ​ര​ൻ, ചെ​ണ്ട​മേ​ളം എ​ന്നി​വ ഘോ​ഷ​യാ​ത്ര​യ്ക്ക് അ​ക​ന്പ​ടി സേ​വി​ച്ചു.
ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​യ വീ​ഥി​ക​ളി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ നി​ല​വി​ള​ക്ക്, പ​ഴം, മ​ല​ർ, പു​ഷ്പ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ഘോ​ഷ​യാ​ത്ര​യെ വ​ര​വേ​റ്റു. ഘോ​ഷ​യാ​ത്ര കാ​വ​ൽ​പ്പു​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, പോ​ള​യ​ത്തോ​ട്, അ​ക്ക​ര തെ​ക്കേ​മു​ക്ക് ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്രം, കൊ​ച്ചു​കോ​വി​ൽ ഭ​ഗ​വ​തി ക്ഷേ​ത്രം, ഗു​രു​മ​ന്ദി​രം വ​ഴി ക്ഷേ​ത്ര​ത്തി​ൽ 9.30ന് ​എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ ക​തി​ന​ക​ൾ മു​ഴ​ങ്ങി. ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ കാ​വ​ടി ഘോ​ഷ​യാ​ത്ര ദ​ർ​ശി​ക്കാ​നാ​യി ക്ഷേ​ത്രത്തിൽ എ​ത്തി​ച്ചേ​ർ​ന്നു.

കാ​വ​ടി ഘോ​ഷ​യാ​ത്ര​യു​ടെ പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം അ​ഭി​ഷേ​ക ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. ഭ​ഗ​വാ​ന് തൈ​ര്, പാ​ൽ, ക​രി​ക്ക്, പ​ഞ്ചാ​മൃ​തം, നെ​യ്യ്, പ​നി​നീ​ർ, ഭ​സ്മം, തേ​ൻ എ​ന്നീ അ​ഷ്ട​ദ്ര​വ്യ​ങ്ങ​ളാ​ൽ അ​ഭി​ഷേ​കം ന​ട​ന്നു. ഉ​ഷ പൂ​ജ​യ്ക്ക് ശേ​ഷം ഉ​ച്ച​പൂ​ജ, 11ന് ​ന​ട അ​ട​യ്ക്ക​ൽ, അ​ന്ന​ദാ​നം എ​ന്നി​വ​യോടെ ഉ​ത്സ​വം സ​മാ​പി​ച്ചു.