പു​ന​ലൂ​രി​ൽ ബൈ​പാ​സ് റോ​ഡും പു​തി​യ പാ​ല​വും വേ​ണ​മെ​ന്നാ​വ​ശ്യം
Monday, February 18, 2019 11:42 PM IST
പു​ന​ലൂ​ർ: കൊ​ല്ലം ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ പ​ട്ട​ണ​മാ​യ പു​ന​ലൂ​രി​ന് ബൈ​പാ​സ് റോ​ഡും ക​ല്ല​ട​യാ​റി​ന് കു​റു​കെ പു​തി​യ പാ​ല​വും വേ​ണ​മെ​ന്ന് യു​ഡി​എ​ഫ് പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​രി​ക്ക​ത്തി​ൽ പ്ര​സേ​ന്ന​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി, ഫ്ലാ​റ്റ് സ​മു​ച്ച​യം എ​ന്നി​വ കേ​ര​ള​ത്തി​ൽ ആ​ദ്യം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് പു​ന​ലൂ​രി​ലാ​ണ്, എ​ന്നാ​ൽ നാ​ളി​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ല്ല​ട​യാ​റ്റി​ൽ പേ​പ്പ​ർ​മി​ൽ ത​ട​യ​ണ​യു​ടെ നി​ർ​മാ​ണ​വും ന​ട​ന്നി​ട്ടി​ല്ല. പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ ഭ​ര​ണം സ​മ​സ്ത​മേ​ഖ​ല​യി​ലും പ​രാ​ജ​യ​മാ​ണെ​ന്നും ക​രി​ക്ക​ത്തി​ൽ പ്ര​സേ​ന്ന​ൻ ആ​രോ​പി​ച്ചു.
മാ​ർ​ക്ക​റ്റി​ന്‍റെ ന​വീ​ക​ര​ണ​വും ന​ട​ന്നി​ട്ടി​ല്ല. പ​ബ്ലി​ക് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ല്ലാ​ത്ത​ഏ​ക ന​ഗ​ര​സ​ഭ​യും പു​ന​ലൂ​രാ​ണ്. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ക​രി​ക്ക​ത്തി​ൽ പ്ര​സേ​ന്ന​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​ജ​യ​പ്ര​കാ​ശ്, സു​കു​മാ​ര​ൻ, സാ​ബു അ​ല​ക്സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.