വി​​ധ​​വാ പെ​​ൻ​​ഷ​​ൻ: നി​​ബ​​ന്ധ​​ന​​ക​​ൾ പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണം
Monday, February 18, 2019 11:50 PM IST
ഞീ​​ഴൂ​​ർ: വി​​ധ​​വാ പെ​​ൻ​​ഷ​​ൻ ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ തൊ​​ണ്ണൂ​​റ് വ​​യ​​സ് പി​​ന്നി​​ട്ട​​വ​​ർ പോ​​ലും പു​​ന​​ർ​​വി​​വാ​​ഹം ന​​ട​​ത്തി​​യി​​ട്ടി​​ല്ലെ​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്ന നി​​ബ​​ന്ധ​​ന പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ളാ വി​​ധ​​വാ വ​​യോ​​ജ​​ന ക്ഷേ​​മ​​സം​​ഘം ഞീ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
സോ​​ഷ്യ​​ൽ ജ​​സ്റ്റീസ് വെ​​ൽ​​ഫെ​​യ​​ർ സൊ​​സൈ​​റ്റി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ആ​​പ്പാ​​ഞ്ചി​​റ പൊ​​ന്ന​​പ്പ​​ൻ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ശാ​​ര​​ദാ​​മ്മ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ.​​ജെ. ഷൈ​​നി, ഏ​​ലി​​ക്കു​​ട്ടി ആ​​ന്‍റ​​ണി, ലീ​​ലാ കൃ​​ഷ്ണ​​ൻ, രാ​​ജ​​മ്മ വി​​ജ​​യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി പി.​​കെ. ലീ​​ല-​​പ്ര​​സി​​ഡ​​ന്‍റ്, ഏ​​ലി​​യാ​​മ്മ തോ​​മ​​സ്-​​വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, ഷൈ​​നി-​​സെ​​ക്ര​​ട്ട​​റി, ഒ.​​പി. ഏ​​ലി​​യാ​​മ്മ-​​ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി, ശാ​​ര​​ദാ​​മ്മ-​​ഖ​​ജാ​​ൻ​​ജി എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

പ​​രി​​ശോ​​ധ​​നാ ക്യാ​​ന്പ്

വെ​​ള്ളൂ​​ർ: വെ​​ള്ളൂ​​ർ പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​റു​​ന്പ​​യം ടാ​​ഗോ​​ർ ലൈ​​ബ്ര​​റി​​യി​​ൽ ഇ​​ന്ന് രാ​​വി​​ലെ ഒ​​ന്പ​​ത് മു​​ത​​ൽ ജീ​​വി​​ത​​ശൈ​​ലി രോ​​ഗ​​പ​​രി​​ശോ​​ധ​​ന​​യും നേ​​ത്ര പ​​രി​​ശോ​​ധ​​നാ ക്യാ​​ന്പും ന​​ട​​ത്തും.