മിന്നൽ ഹർത്താലിൽ ജനംവലഞ്ഞു
Tuesday, February 19, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ പൂ​ർ​ണം. തു​റ​ന്ന ക​ട​ക​ൾ അ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രും വ്യാ​പാ​രി​ക​ളും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ത​ട​ഞ്ഞ​തോ​ടെ യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു.

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തെ ഹ​ർ​ത്താ​ലി​ൽ നി​ന്നും ഒ​ഴു​വാ​ക്കി​യി​രു​ന്നു. എ​ന്നി​ട്ടും ന​ഗ​ര​ത്തി​ലെ മി​ക്ക ക​ട​ക​ളും അ​ട​ഞ്ഞു കി​ട​ന്നു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. രാ​വി​ലെ ഏ​ഴു വ​രെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. എ​ന്നാ​ൽ പി​ന്നീ​ട് ത​ന്പാ​നൂ​ർ, കി​ഴ​ക്കേ​ക്കോ​ട്ട, ആ​റ്റി​ങ്ങ​ൽ തു​ട​ങ്ങി​യ പ്ര​ധാ​ന ബ​സ് ഡി​പ്പോ​ക​ൾ​ക്കു മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​ർ ബ​സ് ത​ട​യാ​നാ​രം​ഭി​ച്ച​തോ​ടെ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ചു. പി​ന്നീ​ട് പോ​ലീ​സ് നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.

എ​ങ്കി​ലും ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ള​ട​ക്കം നി​ര​വ​ധി സ​ർ​വീ​സു​ക​ൾ മു​ട​ങ്ങു​ക​യും ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യി. പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ആ​റ്റി​ങ്ങ​ലി​ൽ വാ​ഹ​നം ത​ട​യു​വാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​രാ​ണി ടോ​ൾ​മു​ക്കി​ന് സ​മീ​പ​ത്ത് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ചി​റ​യി​ൻ​കീ​ഴ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ചാ​ണ് ഇ​വ​രെ നീ​ക്കി​യ​ത്. പോ​ലീ​സ് ലാ​ത്തി​വീ​ശി​യ​തി​നെ തു​ട​ർ​ന്ന് ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ചി​ത​റി​യോ​ടി. പി​ന്മാ​റാ​ൻ ത​യാ​റാ​കി​തി​രു​ന്ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. പി​ടി​യി​ലാ​യ പ്ര​വ​ർ​ത്ത​ക​രെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ച് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത് സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു. തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചു.

കി​ളി​മാ​നൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. കാ​രേ​റ്റ്, ക​ല്ല​റ, പാ​ങ്ങോ​ട്, പോ​ങ്ങ​നാ​ട്, ന​ഗ​രൂ​ർ തു​ട​ങ്ങി സ്ഥ​ല​ങ്ങ​ളി​ൽ ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ഹ​ർ​ത്താ​ൽ അ​റി​യാ​തെ രാ​വി​ലെ ചി​ല വ്യാ​പാ​രി​ക​ൾ ക​ട​ക​ൾ തു​റ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തു നി​ന്നും പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​പ്പോ​ൾ ഒ​രു വി​ഭാ​ഗം വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ചു. ക​ട​യ​ട​യ്ക്കാ​ൻ കൂ​ട്ടാ​ക്കാ​ത്ത വ്യാ​പാ​രി​ക​ളും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വ​ലി​യ​തോ
​തി​ലു​ള്ള വാ​ക്കേ​റ്റ​മു​ണ്ടാ​യി. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കി​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശാ​ല, വെ​ള്ള​റ​ട ഡി​പ്പോ​ക​ളി​ൽ നി​ന്നും കെ​എ​സ്ആ​ർ​ടി​സി രാ​വി​ലെ സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും സ​മ​രാ​നു​കൂ​ലി​ക​ൾ ബ​സ് ത​ട​യാ​ൻ ആ​രം​ഭി​ച്ച​തോ​ടെ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വച്ചു. നെ​ടു​മ​ങ്ങാ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി.

ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത് അ​റി​യാ​തെ യാ​ത്ര​ക​ൾ​ക്കാ​യി ഇ​റ​ങ്ങി​യ​വ​ർ വ​ല​ഞ്ഞു. ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ബ​സു​ക​ൾ ത​ട​ഞ്ഞ് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട്ട​തോ​ടെ ഇ​വ​ർ പെ​രു​വ​ഴി​യി​ലാ​യി. ഹ​ർ​ത്താ​ലി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണ​വും മാ​റ്റി​വ​ച്ചു.

നെ​ടു​മ​ങ്ങാ​ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ഹ​ർ​ത്താ​ൽ നെ​ടു​മ​ങ്ങാ​ട്ട് പൂ​ർ​ണം.​ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ രാ​വി​ലെ സ​ർ​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​യു​ക​യും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു .

പേ​രൂ​ർ​ക്ക​ട ഡി​പ്പോ​യി​ലെ കി​ഴ​ക്കേ​ക്കോ​ട്ട -നെ​ടു​മ​ങ്ങാ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു നേ​രെ സ​മ​ര​ക്കാ​ർ ക​ല്ലെ​റി​ഞ്ഞു. ക​ല്ലേ​റി​ൽ ത​ക​ർ​ന്ന ചി​ല്ല് തെ​റി​ച്ച് ഡ്രൈ​വ​റു​ടെ ഇ​ട​ത് കൈ​ക്ക് പ​രി​ക്കേ​റ്റു. പേ​രൂ​ർ​ക്ക​ട ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ സു​ധി കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വാ​ളി​ക്കോ​ട് ന​വീ​ക​രി​ച്ച പാ​ർ​ക്കി​നു മു​ന്നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ബ​സി​നു​നേ​രെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ കല്ലെറിഞ്ഞതെ​ന്ന് ഡ്രൈ​വ​ർ പ​റ​ഞ്ഞു.

ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി ഒാ​ഫീ​സി​ൽകയറി പി​ടി​കൂ​ടാ​നെ​ത്തി​യ സി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നേ​താ​ക്ക​ൾ ത​ട​ഞ്ഞു.

വെ​ള്ള​റ​ട: ഹ​ർ​ത്താ​ൽ വെ​ള്ള​റ​ട​യി​ൽ പൂ​ർ​ണം. ട്ര​ഷ​റി ഉ​ൾ​പ്പ​ടെ​യു​ള്ള സ​ര്‍​ക്കാ​ര്‍​സ്ഥാ​പ​ന​ങ്ങ​ളും, ക​ട​ക​മ്പോ​ള​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു. കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല .

യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​റ​ട​യി​ല്‍ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ന് കി​ളി​യൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ര്‍. അ​ശോ​ക്, വെ​ള്ള​റ​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ് മോ​ഹ​ന്‍, മു​ട്ട​ച്ച​ല്‍ സി​വി​ന്‍, ജ​യ​ച​ന്ദ്ര​ന്‍ ,പാ​ക്കോ​ട് സു​ധാ​ക​ര​ന്‍, കെ. ​ജി. മം​ഗ​ള്‍ ദാ​സ് ,ഭ​ദ്ര​ന്‍, കു​ട​യാ​ല്‍ സു​രേ​ന്ദ്ര​ന്‍, നെ​ല്ലി​ശ്ശേ​രി ശ​ശി​ധ​ര​ന്‍, ഇ. ​അ​നി​ല്‍​കു​മാ​ര്‍, പ​ന​യാ​ട് സു​നി​ല്‍, അ​നീ​ഷ്, വി​ജി​ന്‍, രാ​ധാ​കൃ​ഷ്ണ​ന്‍ , ക്രി​സ്റ്റ​ഫ​ര്‍, അ​രു​ണ്‍ ത്യാ​ഗു, അ​ടീ​ക്ക​ലം അ​രു​ണ്‍, ക്രി​സ്തു​ദാ​സ് ,അ​ജ​യ​ന്‍, റ​ജി,ബി​നു​രാ​ജ്, ച​ന്ദ്ര​ശേ​ഖ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​അ​ക്ര​മ സം​ഭ​വ​ങ്ങ​ല്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

വെ​ഞ്ഞാ​റ​മൂ​ട്: യൂ​ത്ത്കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ വെ​ഞ്ഞാ​റ​മൂ​ട് നി​ശ്ച​ല​മാ​യി. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ നി​ല കു​റ​വാ​യി​രു​ന്നു.​പു​ല​ർ​ച്ചെ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് നി​ർ​ത്തി​വ​ച്ചു.​

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നും രാ​വി​ലെ സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ക​ല്ലേ​റി​നെ​തു​ട​ർ​ന്ന് ഒ​ന്പ​തോ​ടെ​സ​ർ​വീ​സു​ക​ൾ നി​റു​ത്തി വ​ച്ചു.

ബ​സി​നു​ക​ല്ലെ​റി​ഞ്ഞ പ​ത്തു​പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ട്ടാ​ക്ക​ട, പൂ​വ​ച്ച​ൽ, കു​റ്റി​ച്ച​ൽ, ക​ള്ളി​ക്കാ​ട്, മ​ല​യി​ൻ​കീ​ഴ്, വി​ള​പ്പി​ൽ, വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​തി​ന് 78 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.