ചൂണ്ടൽ സെന്‍റ് ജോസഫ്സിൽ നഴ്സിംഗ് വിദ്യാർഥി സംഗമം
Tuesday, February 19, 2019 12:49 AM IST
ചൂ​ണ്ടൽ: ​സെ​ന്‍റ് ജോ​സ​ഫ്സ് ആശുപത്രിയുടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം സംഘടിപ്പിച്ചു. 200 ൽ ​അ​ധി​കം ന​ഴ്സു​മാ​ർ പ​ങ്കെ​ടു​ത്ത യോ​ഗം ആ​ദ്യ​ത്തെ പ്രി​ൻ​സി​പ്പൽ സിസ്റ്റർ ജോ​സ്മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സിസ്റ്റർ ​അ​ൽ​ഫോ​ൻ​സ് മ​രി​യ അ​ധ്യ​ക്ഷ​ത വഹിച്ചു.
സിസ്റ്റർ ​ലി​സാ​പോ​ൾ, സിസ്റ്റർ ​കാ​ത​റി​ൻ പോ​ൾ, സിസ്റ്റർ ​ന​യോ​മി, സിസ്റ്റർ ​ചെ​റു​പു​ഷ്പം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ലു​മി​നി അ​സോ​സി​യേ​ഷ​ൻ ഓ​സ്ഫോം എ​ന്നു പേ​രി​ട്ട പരിപാടിയുടെ പ്ര​സി​ഡ​ന്‍റാ​യി ബേ​ബി കെ ​കെ, വൈ​സ് പ്ര​സി​ഡ​ന്‍റ്- സി.എ. ലീ​ന, സെ​ക്ര​ട്ട​റി - സി​മി സൈ​മ​ണ്‍, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി - ആ​ൽ​ബി​ൻ കെ. ​സൈ​മ​ണ്‍, ട്ര​ഷ​റ​ർ - ​ജി​ൻ​സ​ണ്‍ കു​രി​യാ​ക്കോ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ - സിസ്റ്റർ ​ ​സൗ​മ്യ എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടുത്തു.