മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം ദി​നാ​ഘോ​ഷം: പ്ര​ദ​ർ​ശ​നം നാ​ളെ മു​ത​ൽ
Tuesday, February 19, 2019 12:55 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം​ദി​നാ​ഘോ​ഷ​ത്തി​ന് ജി​ല്ല​യൊ​രു​ങ്ങി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​എ​സ്ക​ഐം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ർ​വ​ഹി​ക്കും. വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും.
ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ വി​ളം​ബ​രം ചെ​യ്തു​കൊ​ണ്ടു​ള്ള എ​ക്സി​ബി​ഷ​ൻ നാ​ളെ എ​സ്ക​ഐം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ തു​ട​ങ്ങും. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ സ്റ്റാ​ളു​ക​ൾ സ​ജ്ജീ​ക​രി​ക്കും.
വ​കു​പ്പു​ക​ളു​ടെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​വ​ശ്യ​സേ​വ​ന​ങ്ങ​ളും പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ ല​ഭി​ക്കും.
ആ​ഘോ​ഷ ന​ട​ത്തി​പ്പി​നു മ​ന്ത്രി കെ.​കെ. ശൈ​ല​ജ ചെ​യ​ർ​പേ​ഴ്സ​നും ജി​ല്ലാ ക​ള​ക്ട​ർ എ.​ആ​ർ. അ​ജ​യ​കു​മാ​ർ ക​ണ്‍​വീ​ന​റു​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
20 മു​ത​ൽ 27 വ​രെ​യാ​ണ് ആ​ഘോ​ഷം. എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും മൂ​ന്നു ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തു​ക.
ജി​ല്ലാ​ത​ല​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഒ​രാ​ഴ്ച നീ​ളു​ന്ന പ്ര​ദ​ർ​ശ​നം, കൃ​ഷി, ആ​രോ​ഗ്യം, ആ​ദി​വാ​സി വി​ക​സ​നം, വി​ദ്യാ​ഭ്യാ​സം, ടൂ​റി​സം മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​മി​നാ​റു​ക​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.