വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രോ​ധ​നം
Tuesday, February 19, 2019 12:57 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ട്ടു​തീ ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ, തോ​ൽ​പ്പെ​ട്ടി, ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് വ​നം വ​കു​പ്പ് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. ഏ​പ്രി​ൽ 15 വ​രെ​യാ​ണ് നി​രോ​ധ​നം.
വേ​ന​ൽ ക​ടു​ത്ത​തോ​ടെ ക​ർ​ണാ​ട, ത​മി​ഴ്നാ​ട് വ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്യ​ജീ​വി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്താ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ഇ​തോ​ടൊ​പ്പം കാ​ട്ടു​തീ ഭീ​ഷ​ണി​യും നി​ല​നി​ല്ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ന്യ​ജീ​വി​ക​ളു​ടെ സ്വൈ​ര​വി​ഹാ​ര​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കാ​ൻ ഇ​ട​യാ​കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഉ​ത്ത​ര​വി​ട്ട​ത്.