ശാ​സ്ത്ര​ക​ലാ​ജാ​ഥ ജി​ല്ല​യി​ൽ 22നു ​പ​ര്യ​ട​നം തു​ട​ങ്ങും
Tuesday, February 19, 2019 12:57 AM IST
ക​ൽ​പ്പ​റ്റ: ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ശാ​സ്ത്ര​ക​ലാ​ജാ​ഥ 22,23, 24 തി​യ​തി​ക​ളി​ൽ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. ജാ​ഥ​യ്ക്കു 24നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു മു​ണ്ടേ​രി ടൗ​ണി​ൽ ന​ൽ​കു​ന്ന സ്വീ​ക​ര​ണം വി​ജ​യി​പ്പി​ക്കാ​ൻ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി സി. ​ജ​യ​രാ​ജ​ൻ(​ചെ​യ​ർ​മാ​ൻ), ശ്യാം ​ബാ​ബു, കെ. ​സ​തീ​ഷ്കു​മാ​ർ(​വൈ​സ് ചെ​യ​ർ​മാ​ൻ), എം.​എ. ശ്രീ​നി​വാ​സ​ൻ(​ക​ണ്‍​വീ​ന​ർ), വി.​വി. ഗി​രീ​ഷ്, കെ. ​ര​ഞ്ജി​ത്ത്(​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), സി.​കെ. ദി​നേ​ശ​ൻ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ന​മ്മ​ൾ ജ​ന​ങ്ങ​ൾ എ​ന്ന പേ​രി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ക​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ലാ​ജാ​ഥ​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മെ​ന്നു പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​രാ​യ എം.​കെ. ദേ​വ​സ്യ, കെ.​ടി. ശ്രീ​വ​ത്സ​ൻ, ജോ​സ​ഫ് ജോ​ണ്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു.