മ​ണ്ണാ​ർ​മ​ല നി​വാ​സി​ക​ൾ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Tuesday, February 19, 2019 1:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നിരവധി ത​വ​ണ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ മ​ണ്ണാ​ർ​മ​ല​യി​ൽ ക്വാ​റി ക്ര​ഷ​ർ തു​ട​ങ്ങാ​ൻ ജി​ല്ലാ ജി​യോ​ള​ജി അ​ധി​കൃ​ത​ർ ഒ​ത്താ​ശ ചെ​യ്ത് കൊ​ടു​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ണ്ണാ​ർ​മ​ല പൗ​ര​സ​മി​തി ജി​ല്ലാ ജി​യോ​ള​ജി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പ്ര​തി​ഷേ​ധ ധ​ർ​ണ പൗ​ര​സ​മി​തി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി സി.​പി.​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ കെ.​ബ​ഷീ​ർ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ സി.​പി.​റ​ഷീ​ദ്, കെ.​ടി.​ഉ​മ്മ​ർ, ശ​ഫീ​ഖ് തോ​ര​പ്പ, ഹ​ക്കീം തോ​ര​പ്പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ത്യ​സ​ന്ധ​വും സ​മ​ഗ്ര​വു​മാ​യ റി​പ്പോ​ർ​ട്ട് സ്റ്റേ​റ്റ് ജി​യോ​ള​ജി​സ്റ്റി​ന് അ​യ​ക്ക​ണ​മെ​ന്ന് സ​മ​ര​സ​മി​തി ജി​ല്ലാ ജി​യോ​ള​ജി​സ്റ്റി​നെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തും തെ​ങ്ങി​ൻ​തോ​പ്പ് നി​റ​ഞ്ഞ​തും പ​ര​ന്പ​രാ​ഗ​ത ആ​ദി​വാ​സി ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ താ​മ​സി​ക്കു​ന്ന​തും ഓ​റ​ഞ്ച് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തും പ​രി​സ്ഥി​തി ലോ​ല വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന​തു​മാ​യ മ​ണ്ണാ​ർ​മ​ല​യു​ടെ സ​വി​ശേ​ഷ സാ​ഹ​ച​ര്യം ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ യ​ഥാ​വി​ധം റി​പ്പോ​ർ​ട്ട് ചെ​യ്തി​ല്ലെ​ന്നു സ​മ​ര​സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.കൂ​ടാ​തെ, പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ നി​ർ​ദി​ഷ്ട ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കും ഇ​തി​ന​ടു​ത്താ​ണ് വ​രു​ന്ന​ത്. ചെ​ങ്കു​ത്താ​യ മ​ല​യ്ക്ക് താ​ഴെ കോ​ലോ​ത്ത് ചാ​ള പ​ട്ടി​ക​ജാ​തി കോ​ള​നി​യും സ്ഥി​തി ചെ​യ്യു​ന്നു. ഇ​യ്യി​ടെ ന​ട​ത്തി​യ റ​വ​ന്യൂ - ജി​യോ​ള​ജി സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലും നാ​ട്ടു​കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​ർ ഗൗ​നി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി​യ​ത്.