ച​പ്പാ​ത്തി​യൊ​രു​ക്കി എ​ൻ​എ​സ്എ​സ് കൂ​ട്ടാ​യ്മ
Tuesday, February 19, 2019 1:05 AM IST
കു​നി​യി​ൽ: മാ​ന​സി​കോ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ചപ്പാത്തി ഉണ്ടാക്കി കു​നി​യി​ൽ അ​ൻ​വാ​റു​ൽ ഇ​സ്ലാം അ​റ​ബി​ക് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ.
കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം സ​ർ​ക്കാ​ർ മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ഒ​രു ദി​നം മു​ഴു​വ​ൻ എ​ൻ​എ​സ്എ​സ് അം​ഗ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച​ത്. 1500 ച​പ്പാ​ത്തി ഒ​രു​ക്കി​. 40 വോ​ള​ണ്ടി​യ​ർ​ പങ്കെടുത്തു. പ്രി​ൻ​സി​പ്പ​ൽ ശാ​ക്കി​ർ​ബാ​ബു കു​നി​യി​ൽ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​പി അ​ബ്ദു​ൾ ഹ​ലീം ത​ങ്ങ​ൾ, പി. ​ഫി​റോ​സ്, അ​ഷ്ക്ക​ർ നി​ല​ന്പൂ​ർ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ സ്വാ​ലി​ഹ് എ​ട​വ​ണ്ണ, പി.​എം ന​നീ​ബ്, മി​ഥു​ൻ കാ​വ​നൂ​ർ, വൈ.​പി. മു​ബ​ഷി​റ, ബി​ഡി​കെ പ്ര​വ​ർ​ത്ത​ക​രാ​യ സൂ​ര​ജ് കോ​ഴി​ക്കോ​ട്, മി​ഥു​ൻ ബാ​ലു​ശേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.