കോഴിക്കോട്ട് റോ​ഡ് ഉ​പ​രോ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രവർത്തക​രെ അറസ്റ്റു ചെയ്ത് നീക്കി
Tuesday, February 19, 2019 1:10 AM IST
കോ​ഴി​ക്കോ​ട്: കാ​സ​ര്‍​ഗോ​ഡ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ നഗരത്തിൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി ഓ​ഫീ​സി​ല്‍ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ് ചു​റ്റി മൊ​ഫ്യൂ​സി​ല്‍ ബ​സ്‌​സ്റ്റാ​ന്‍​ഡി​നു സ​മീ​പം സ​മാ​പി​ച്ചു.
തുടർന്ന് റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി​യ​ത് വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​പോ​യ വാ​ഹ​നം ത​ട​യാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ കൂ​ടു​ത​ല്‍ പോ​ലീ​സെ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​ത്. ഡി​സി​പി ജെ​യിം​സ് ജോ​സ​ഫ്, അ​സി.​ ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ എ.​ജെ.​ബാ​ബു, എ.​വി. പ്ര​ദീ​പ്, കെ.​പി.​അ​ബ്ദു​ള്‍​റ​സാ​ഖ് എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ന​ഗ​ര​ത്തി​ലൊ​രു​ക്കി​യ​ത്.
റോ​ഡ് ഉ​പ​രോ​ധം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​പി. നൗ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ര്‍​ല​മെ​ന്‍റ് സെ​ക്ര​ട്ട​റി പ്ര​സാ​ദ് അ​മ്പ​ല​ക്കോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​വി.​ജി​തേ​ഷ്, ആ​ര്‍.​ഷ​ഹീ​ന്‍, വി.​ അ​ബ്ദു​ള്‍ റ​സാ​ഖ് , സി.​പി. ​സ​ലിം, ഷാ​ജി മു​ണ്ട​ക്ക​ല്‍, വി.​ടി. നി​ഹാ​ല്‍, മു​ഹ​മ്മ​ദ് റാ​സി​ഖ് , വി.​അ​ബ്ദു​ള്‍ റ​സാ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ക​ട​ന​ത്തി​ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍. പു​ഷ്പ​ല​ത, ശ്രീ​യേ​ഷ് ചെ​ല​വൂ​ര്‍, ഷെ​മീ​ര്‍ കൊ​മ്മേ​രി, എം.​ഷി​ബു, പി.​ടി സ​ന്തോ​ഷ്, ടി.എം. നി​മേ​ഷ്, കെ.പി. മ​ണി​ക​ണ്ഠ​ന്‍, ടി.പി. ഫി​റോ​സ്, എ​ന്‍. പി ​ഇ​ര്‍​ഫാ​ന്‍, ഇ. ​അ​ശ്വ​ിന്‍, എം.​കെ. സു​മേ​ഷ്, കെ. ​ഷാ​ജ​ല്‍, എ.​കെ. അ​ബ്ദു​ള്‍ സ​മ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.