ജി​ല്ല​യി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ ക്ലാ​സ് ലൈ​ബ്ര​റി ഉ​പ​ജി​ല്ല​യാ​യി മു​ക്കം; പ്ര​ഖ്യാ​പ​നം ഇ​ന്ന്
Tuesday, February 19, 2019 1:10 AM IST
മു​ക്കം: മു​ക്കം വി​ദ്യ​ഭ്യാ​സ ഉ​പ​ജി​ല്ല​യെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ സ​മ്പൂ​ർ​ണ ക്ലാ​സ് ലൈ​ബ്ര​റി​ക​ളു​ള്ള ഉ​പ​ജി​ല്ല​യാ​യി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ക്ലാ​സ് ലൈ​ബ്ര​റി എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഉ​പ​ജി​ല്ല​യി​ലെ എ​ഴു​പ​തോ​ളം സ്കൂ​ളു​ക​ളി​ലെ ആ​യി​ര​ത്തോ​ളം ക്ലാ​സ് മു​റി​ക​ളി​ൽ ലൈ​ബ്ര​റി ഒ​രു​ക്കി​യ​ത്.
ര​ണ്ട് ല​ക്ഷ​ത്തോ​ളം പു​സ്ത​ക​ങ്ങ​ളാ​ണ് ലൈ​ബ്ര​റി​യി​ലേ​ക്കാ​യി ശേ​ഖ​രി​ച്ച​ത്. പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ം. മു​ക്കം മു​സ്ലീം ഓ​ർ​ഫ​നേ​ജി​ൽ രാ​വി​ലെ 10 ന് ​ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ പ്ര​ഖ്യാ​പ​നം ന​ട​ത്തും. മു​ക്കം എ​ഇ​ഒ ജി.​കെ. ഷീ​ല അ​ധ്യ​ക്ഷ​ത വഹിക്കും.
എം​എഎം​ഒ എ​ൽ​പി സ്കൂ​ളി​ലെ പ​ഠ​നോ​ത്സ​വം പൂ​ത്തി​രി മു​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഹ​രി​ദ മോ​യി​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എം​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​യി​മോ​ൻ ഹാ​ജി മു​ഖ്യാ​തി​ഥി​യാ​കും.
കോ​ഴി​ക്കോ​ട് ഡ​യ​റ്റ് ല​ക്ച​ർ എ​ൻ.​അ​ബ്ദു​റ​ഹ്മാ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ എ.​എം. നി​സാ​ർ ഹ​സ്സ​ൻ, പി.​പി. ഹം​സ, എ. ​യൂ​സ​ഫ്, പി. ​അ​ബ്ദു​നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.