കാ​ൻ​സ​ർ നി​ർ​ണ​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Tuesday, February 19, 2019 1:12 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റും കു​ടും​ബ​ശ്രീ എ​ക്‌​സാ​റ്റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന കാ​ൻ​സ​ർ നി​ർ​ണ​യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് ഇ​ന്ന് തു​ട​ക്കം.
പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന് മു​ത​ൽ പ​തി​നൊ​ന്ന് വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ നി​ന്ന് സ​ർ​വേ​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത 300 ഓ​ളം പേ​ർ​ക്കു​ള്ള ക്യാ​മ്പാ​ണ് ഇ​ന്ന് രാ​വി​ലെ 10ന് ​മ​രി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത്.
12 മു​ത​ൽ 21 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് 26ന് ​ക്യാ​മ്പ് ന​ട​ക്കും. ര​ണ്ടു ക്യാ​മ്പു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി മാ​ർ​ച്ച് ആ​ദ്യ​വാ​രം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തും. കാ​ൻ​സ​ർ വി​മു​ക്ത പ​ഞ്ചാ​യ​ത്ത് പ​രി​പാ​ടി​യു​ടെ ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്ക​മി​ടു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പ്ര​ണ​വം വോ​ളി ഫെ​സ്റ്റ് 21 മു​ത​ൽ

നാ​ദാ​പു​രം: വ​ള​യം പ്ര​ണ​വം യൂ​ത്ത് ഡ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​ർ അ​ച്ചംവീ​ടും വള​യം ജ​ന​മൈ​ത്രി പോ​ലീ​സും സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് പു​രു​ഷ വ​നി​ത ഓ​പ്പ​ൺ കേ​ര​ള വോ​ളി​മേ​ള 21 മു​ത​ൽ 27 വ​രെ വ​ള​യം അ​ച്ചംവീ​ട്ടി​ൽ ന​ട​ക്കും.
പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ക്കു​ന്ന ഫ്ല​ഡ്‌ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. പെ​യി​ൻ ആ​ൻഡ് പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​നശേ​ഖ​ര​ണാ​ർ​ഥ​മാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 21ന് ​ഗോ​കു​ലം ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ദാ​പു​രം ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം മു​ഖ്യാ​തിഥി​യാ​യി​രി​ക്കും.എ​ട്ട് സീ​നി​യ​ർ പു​രു​ഷ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ജൂ​ണി​യ​ർ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ നാ​ല് ടീ​മു​ക​ളും മാ​റ്റു​ര​യ്ക്കു​ന്നു​ണ്ട്.