ച​ർ​ച്ച് ആ​ക്ടിനെ​തി​രേ പ്രോ ​ലൈ​ഫ് യൂ​ത്ത് വിം​ഗ് പ്രതി​ഷേ​ധ​റാ​ലി സം​ഘ​ടി​പ്പി​ച്ചു
Tuesday, February 19, 2019 1:12 AM IST
തിരുവന്പാടി: നി​യ​മ​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ ച​ർ​ച്ച് ആ​ക്ട് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ പ്രോ ​ലൈ​ഫ് യൂ​ത്ത് വിം​ഗ് താ​മ​ര​ശേ​രി രൂ​പ​താ സ​മ​ിതി​യു​ടെ നേ​തൃ​ത്വ​ത്തിൽ ​പ്രതി​ഷേ​ധ​റാ​ലി ന​ട​ത്തി.
ആ​ക്ട് പി​ൻ​വ​ലി​ക്കാ​ത്ത പ​ക്ഷം സ​മ​ര​ം ന​ട​ത്തു​മെ​ന്ന് പ്രോ ​ലൈ​ഫ് യൂ​ത്ത് വിം​ഗ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ത​യ്യി​ൽ അ​റി​യി​ച്ചു. തി​രു​വ​മ്പാ​ടി അ​ങ്ങാ​ടി​യി​ൽ ന​ട​ന്ന റാ​ലി പ്രോ ​ലൈ​ഫ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ജീ​വ് പു​രേ​ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ്‌​തു. സു​ബി​ൻ ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​ഡ്‌​വി​ൻ നീ​ണ്ടു​കു​ന്നേ​ൽ, ഡോ. ​ബെ​സ്റ്റി, വി​നോ​ദ്, ത​ങ്ക​ച്ച​ൻ പു​രേ​ട​ത്തി​ൽ, പ്രി​ൻ​സ്, ജെ​യ്സ​ൺ, ലി​ന്‍റോ മാ​ത്യു, സാ​ന്ദ്ര​മാ​രി​യ സ​ക്ക​റി​യ, അ​ഞ്ജ​ലി സ്ക​റി​യ, ര​ഞ്ജി​ത്, ആ​ൽ​ബി​ൻ, ഷി​ന്‍റോ കൂ​ട്യ​നി​ൽ, ലി​ന്‍റോ മ​നു​വേ​ൽ, ഷി​ന്‍റു കു​ര്യ​ൻ, ന​വീ​ൻ ചു​ഴി​തോ​ട്ടി​യി​ൽ, ബീ​ന പു​ന്ന​ത്ത​നം, ആ​ൽ​ബി​ൻ തെ​ക്കേ​തോ​ട്ടി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.