കൊ​ല​പാ​ത​ക​വും ഹ​ർ​ത്താ​ലും പ്രാ​കൃ​തം: ഹ​ർ​ത്താ​ൽ വി​രു​ദ്ധ മു​ന്ന​ണി
Tuesday, February 19, 2019 1:17 AM IST
കാ​സ​ർ​ഗോ​ഡ്: കൊ​ല​പാ​ത​ക​വും ഹ​ർ​ത്ത​ാലും പ്രാ​കൃ​ത​മാ​ണെ​ന്നും കൊ​ലയാ​ളി​ക​ളും ഹ​ർ​ത്താ​ലു​കാ​രും മാ​ന​വ​രാ​ശി​ക്ക് അ​പ​മാ​ന​മ​ണെ​ന്നും ഹ​ർ​ത്താ​ൽ വി​രു​ദ്ധ മു​ന്ന​ണി യോ​ഗം അ​ഭി​പ്രാ​യ​പ്പെട്ടു.​ കാ​സ​ർ​ഗോ​ഡ് ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ലെ കൊ​ല​യാ​ളി​ക​ളേ​യും ഗൂ​ഢാലോ​ച​ന ന​ട​ത്തി​യ​വ​രേ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തു സ​മാ​ധാ​ന അ​ന്ത​രീക്ഷം പു​നഃ​സ്ഥാ​പി​ക്കാ​ൻ പോ​ലീ​സ് അ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​വ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മി​ന്ന​ൽ ഹ​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്ത​വ​ർ​ക്കെ​തി​രെ സ്വ​മേ​ധാ​യാ കേ​സെ​ടു​ത്ത ഹൈ​ക്കോ​ട​തി തീ​രു​മാ​നം യോ​ഗം സ്വാ​ഗ​തംചെ​യ്തു.
പ​രീ​ക്ഷ മാ​റ്റി​വെ​ച്ചെ യു​നി​വേ​ഴ്സി​റ്റി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടുപോ​കാ​ൻ ഹ​ർ​ത്താ​ൽ വി​രു​ദ്ധ മു​ന്ന​ണി സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.​ഹ​ർ​ത്താ​ലി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ക്കി ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത​വ​രി​ൽ നി​ന്ന് ഈ​ടാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​വ​ണം. യോ​ഗ​ത്തി​ൽ ബൈ​ജു പ​ള്ളിക്ക​ണ്ടി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.