ഹ​ർ​ത്താ​ലി​ൽ പി​എ​ച്ച്സി നേ​ര​ത്തേ അടച്ചു: മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി
Tuesday, February 19, 2019 1:17 AM IST
കേ​ള​കം: ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കേ​ള​കം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ച​ത് ഭാ​ഗി​ക​മാ​യി മാ​ത്രം. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ ആ​രോ​ഗ്യ​കേ​ന്ദ്രം പൂ​ട്ടി ജീ​വ​ന​ക്കാ​ർ മ​ട​ങ്ങി. പ​ന്ത്ര​ണ്ടി​ന് ശേ​ഷം ചി​കി​ത്സ തേ​ടി​യെ​ത്തി​യ നി​ര​വ​ധി രോ​ഗി​ക​ൾ ചി​കി​ത്സ​ല​ഭി​ക്കാ​തെ മ​ട​ങ്ങി.
പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം അ​ട​ച്ച് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും മ​ട​ങ്ങി​യ സം​ഭ​വ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കേ​ള​കം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​ത് അ​വ​ഗ​ണി​ച്ചാ​ണ് ഹ​ർ​ത്താ​ലി​ന്‍റെ മ​റ​വി​ൽ സ്ഥാ​പ​നം അ​ട​ച്ച് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്ലാ​ത്ത കേ​ള​ക​ത്ത് നൂ​റ് ക​ണ​ക്കി​നാ​ളു​ക​ളു​ടെ ആ​ശ്ര​യ​കേ​ന്ദ്രം കൂ​ടി​യാ​ണ് കേ​ള​കം പി​എ​ച്ച്സി.