റോ​ഡ് ഉ​പ​രോ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ​ക്ക് പോ​ലീ​സ് മ​ർ​ദ​നം
Tuesday, February 19, 2019 1:17 AM IST
ത​ളി​പ്പ​റ​മ്പ്: റോ​ഡ് ഉ​പ​രോ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ​ക്ക് പോ​ലീ​സിന്‍റെ മ​ർ​ദ​നം. യൂ​ത്ത്‌ കോ​ൺ​ഗ്ര​സ്‌ ആ​ഹ്വ​നം ചെ​യ്ത ഹ​ർ​ത്താ​ലി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ദാ​മോ​ദ​ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്. വി.​രാ​ഹു​ൽ, പ​രി​യാ​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ജി​ത്ത് റോ​ഷ​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ത​ളി​പ്പ​റ​മ്പ് പ്രി​ൻ​സി​പ്പ​ൽ എ​സ്‌ഐ ​കെ.​കെ.​പ്ര​ശോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് മ​ർ​ദി​ച്ചു​വെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. മ​റ്റ് പ്ര​വ​ത്ത​ക​രെ പോ​ലീ​സ് ലാ​ത്തി​വീ​ശി വി​ര​ട്ടി​യോ​ടി​ച്ചു. മ​ർ​ദന​മേ​റ്റ് അ​വ​ശ​രാ​യ മൂ​ന്ന് നേ​താ​ക്ക​ളെ​യും പി​ന്നീ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സ്‌​റ്റേ​ഷ​ന​ക​ത്ത് ഇ​വ​ർ പ്ര​തി​ഷേ​ധ​മാ​രം​ഭി​ച്ചു.
ഇ​ത​റ​ഞ്ഞു നി​ര​വ​ധി കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട് ഇ​വ​രെ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നേ​താ​ക്ക​ളാ​യ ക​ല്ലി​ങ്കീ​ൽ പ​ത്മ​നാ​ഭ​ൻ, സോ​ണി സെ​ബാ​സ്റ്റ്യ​ൻ, ടി. ​ജ​നാ​ർ​ദ​ന​ൻ, ഇ. ​ടി. രാ​ജീ​വ​ൻ, പി. ​എം. പ്രേം​കു​മാ​ർ, എം. ​വി. ര​വീ​ന്ദ്ര​ൻ, പി. ​പി. ശ്രീ​നി​വാ​സ​ൻ, സി. ​വി. ഉ​ണ്ണി, എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ലും അ​റ​സ്റ്റി​ലാ​യ​വ​രെ സ​ന്ദ​ർ​ശി​ച്ചു. പോ​ലീ​സ് മ​ർ​ദന​ത്തി​നെ​തി​രേ നേ​താ​ക്ക​ൾ സ്റ്റേ​ഷ​നി​ൽ കു​ത്തി​യി​രി​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പേ​രെ​യും പോ​ലീ​സ് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു പോ​ലീ​സ് വി​വാ​ദ​ത്തി​ൽനി​ന്ന് ത​ടി​യൂ​രി.