ഡെ​ന്‍റ​ൽ ഇം​പ്ലാ​ന്‍റേഷനും ലേ​സ​ർ ചി​കി​ത്സ​യ്ക്കും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​മാ​യി; ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, February 19, 2019 1:19 AM IST
ക​ണ്ണൂ​ർ: ന​ഷ്ട​പ്പെ​ട്ട പ​ല്ലു​ക​ൾ​ക്ക് പ​ക​ര​മാ​യി അ​സ്ഥി​യി​ൽ പു​തി​യ പ​ല്ല് ഉ​റ​പ്പി​ച്ചു വ​ച്ചു പു​ന​ഃസ്ഥാ​പി​ക്കു​ന്ന ആ​ധു​നി​ക ഡെ​ന്‍റ​ൽ ഇം​പ്ലാ​ന്‍റ് ചി​കി​ത്സ​യ്ക്കും ലേ​സ​ർ ഡെന്‍റ​ൽ ചി​കി​ത്സ​യ്ക്കും ജി​ല്ലാ ആ​ശു​പ​ത്രി ദ​ന്ത വി​ഭാ​ഗ​ത്തി​ൽ പ്ര​ത്യേ​ക സൗ​ക​ര്യ​മാ​യി. പ്ര​ത്യേ​ക ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​പി.​കെ. ശ്രീ​മ​തി എം​പി നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് അ​ധ്യ​ക്ഷ​നാ​കും.
സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​ചി​കി​ത്സ ന​ട​ത്തു​ന്ന​ത്. ഡെ​ന്‍റ​ൽ ഇം​പ്ലാ​ന്‍റ് ചി​കി​ത്സ​യി​ൽ പ​രി​ശീ​ല​നം നേ​ടി​യ ജി​ല്ലാ ആ​ശു​പ​ത്രി ഡെ​ന്‍റ​ൽ സ​ർ​ജ​ൻ ഡോ. ​സി.​പി. ഗീ​ത​യാ​ണ് ചി​കി​ത്സ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.പ്ര​ത്യേ​ക ത​രം ടൈ​റ്റാ​നി​യം സ്‌​ക്രൂ പ​ല്ല് ന​ഷ്ട​പ്പെ​ട്ട ഭാ​ഗ​ത്തു​ള്ള അ​സ്ഥി​യി​ൽ ഉ​റ​പ്പി​ച്ചു വ​ച്ച് അ​വി​ടെ പു​തി​യ പ​ല്ല് വ​യ്ക്കു​ക​യാ​ണ് ചെ​യ്യു​ക.
ലേ​സ​ർ ചി​കി​ത്സ ഉ​പ​യോ​ഗി​ച്ച് വേ​ദ​നാര​ഹി​ത​മാ​യി മൈ​ന​ർ സ​ർ​ജ​റി​ക​ൾ ന​ട​ത്തു​വാ​ൻ സാ​ധി​ക്കും. നി​ല​വി​ൽ മൂ​ന്ന് ഡെ​ന്‍റ​ൽ സ​ർ​ജ​ൻ​ന്മാ​ർ, ര​ണ്ട് ഡെ​ന്‍റ​ൽ ഹൈ​ജീ​നി​സ്റ്റ്, ഒ​രു ഡെ​ന്‍റ​ൽ മെ​ക്കാ​നി​ക് എ​ന്നി​വ​രു​ടെ വി​ദ​ഗ്ധ സേ​വ​ന​വും ഇ​വി​ടെ ഉ​ണ്ട്.