സി​പി​എ​മ്മി​നെ നി​യ​മം മൂ​ലം നി​രോ​ധി​ക്ക​ണ​മെ​ന്ന്
Tuesday, February 19, 2019 1:19 AM IST
ക​ണ്ണൂ​ർ: രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ വെ​ട്ടി​ക്കൊ​ന്ന് താ​ലി​ബാ​ൻ മോ​ഡ​ൽ കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സി​പി​എ​മ്മി​നെ നി​യ​മം മൂ​ലം നി​രോ​ധി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ​ക്താ​വ് ജോ​ഷി ക​ണ്ട​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മു​ത​ൽ മു​ഖ്യ​മ​ന്ത്രി വ​രേ​യും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മു​ത​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​രെ​യും കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട് അ​ടി​മു​ടി ക്രി​മി​ന​ൽ വ​ത്ക​രി​കപ്പെ​ട്ട സി​പി​എം ജ​നാ​ധി​പ​ത്യ മ​ണ്ഡ​ല​ത്തി​ന് അ​പ​മാ​ന​മാ​ണ്.
ര​ണ്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​നു​റു​ക്ക​പ്പെ​ട്ട​തി​ൽ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ നി​രോ​ധി​ച്ചു ക​ള​യാ​ൻ നി​യ​മ പു​സ്ത​കം പ​ര​തു​ന്ന നീ​തി​പീ​ഠം കൊ​ല്ലി​ച്ച​വ​രേ​യും കൊ​ല​പാ​ത​കി​ക​ളെ​യും പ​റ്റി ഒ​ന്നും മി​ണ്ടി​ക്കാ​ണു​ന്നി​ല്ല.
സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ജീ​വ​നെ​ടു​ത്ത​വ​ർ​ക്കെ​തി​രേ പ്ര​തി​ക​രി​ച്ചാ​ൽ നി​യ​മ ന​ട​പ​ടിയെങ്കി​ൽ മ​ര​ണം വ​രെ നീ​തി​ക്കു വേ​ണ്ടി നി​യ​മം ലം​ഘി​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​യ​റാ​ണെ​ന്നും ജോ​ഷി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.