ന​രി​ക്ക​ട​വി​ൽ വീ​ണ്ടും കാ​ട്ടാ​ന: കൃ​ഷി​നാ​ശം
Tuesday, February 19, 2019 1:19 AM IST
‌ചെ​ട്ടി​യാം​പ​റ​മ്പ്: ന​രി​ക്ക​ട​വി​ൽ വീ​ണ്ടും കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം. ചെ​റു​ശേ​രി റെ​ജി, കോ​യി​പ്പു​റം സി​ബി എ​ന്നി​വ​രു​ടെ കു​ല​ച്ച​വാ​ഴ​ക​ൾ, തെ​ങ്ങ് എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ആ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. നേ​രം വെ​ളു​ത്ത​തോ​ടെ ഇ​വ തി​രി​ച്ചു​പോ​യി. ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​ട്ടും വ​നം വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.
ആ​ന​മ​തി​ൽ ത​ക​ർ​ന്ന ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽനി​ന്ന് ചീ​ങ്ക​ണ്ണി​പ്പു​ഴ ക​ട​ന്ന് ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന​ത്. മ​തി​ൽ ത​ക​ർ​ന്ന ഭാ​ഗം പു​ന​ർ​നി​ർ​മി​ക്കാ​ൻ വൈ​കു​ന്ന​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്.