മ​ധ്യ​വ​യ​സ്ക​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു
Tuesday, February 19, 2019 10:08 PM IST
ഗൂ​ഡ​ല്ലൂ​ർ: മ​ധ്യ​വ​യ​സ്ക​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. മു​തു​മ​ല പ​ഞ്ചാ​യ​ത്തി​ലെ നാ​ഗം​പ​ള്ളി സ്വ​ദേ​ശി വാ​സു (55) ആ​ണ് മ​രി​ച്ച​ത്. ബോ​സ്പ​റ​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് വ​രു​ന്ന​തി​നി​ടെ മു​തു​ക​ളി​യി​ൽ വ​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മ​സി​ന​ഗു​ഡി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭാ​ര്യ: ദേ​വ​കി. ആ​റ് മ​ക്ക​ളു​ണ്ട്.