ടി.​പി. വ​ധ​കേ​സി​ൽ പ​രോ​ളി​ലി​റ​ങ്ങി​യ​വ​രു​ടെ പ​ങ്കു​കൂ​ടി അ​ന്വേ​ഷി​ക്ക​ണം: മു​ല്ല​പ്പ​ള്ളി
Tuesday, February 19, 2019 10:22 PM IST
അ​ടി​മാ​ലി: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ൾ പ​രോ​ളി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​സ​ർ​ഗോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​തെ​ന്നും സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ പ​ങ്കു​കൂ​ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ജ​ന​മ​ഹാ യാ​ത്ര​യ്ക്ക് അ​ടി​മാ​ലി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തി​നു​പി​ന്നി​ൽ സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വു​ണ്ട്. ഒ​രു ഏ​രി​യ​ക്ക​മ്മി​റ്റി അം​ഗ​ത്തെ​മാ​ത്രം ക​രു​വാ​ക്കി മ​ല​യാ​ളി​ക​ളെ വിഡ്​ഢി​ക​ളാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​എം ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.

രാ​ജ്യ​ത്ത് രാ​ഷ്‌ട്രീയ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ന്‍റെ സ്ഥാ​നം മൂ​ന്നാ​മ​താ​ണ്. ഇ​തി​ന്‍റെ കാ​ര​ണം കേ​ര​ള​വും കേ​ന്ദ്ര​വും ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​ക​ളാ​ണ്. സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സി​പി​എ​മ്മി​നു ക​ഴി​യി​ല്ല. ഇ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ​ക്കെ​തി​രെ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ ന​ട​ത്തി​യ പ​രാ​മ​ർ​ശം.

മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​രി​ച്ച കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭ 72000 കോ​ടി രൂ​പ​യു​ടെ കാ​ർ​ഷി​ക ക​ട​ങ്ങ​ളാ​ണ് എ​ഴു​തി​ത്ത​ള്ളി​യ​ത്. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ​വ​ന്നാ​ൽ ഇ​ത് വീ​ണ്ടും ആ​വ​ർ​ത്തി​ക്കും. ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മോ​ദി ക​ർ​ഷ​ക​രെ മ​റ​ന്നു. നാ​ണ്യ​വി​ള​ക​ൾ​ക്കും കാ​ർ​ഷി​ക ഉ​ത്പ​ന്ന​ത്തി​നും വി​ല​യി​ല്ലാ​താ​യി.
ബാ​ങ്കു​ക​ൾ മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ചെ​ണ്ട​കൊ​ട്ടി ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കു​ക​യാ​ണ്. ആ​ത്മാ​ഭി​മാ​നം​ഭ​യ​ന്ന് അ​ഞ്ചു ക​ർ​ഷ​ക​രാ​ണ് മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ ഇ​ടു​ക്കി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കൃ​ഷി ന​ശി​ച്ച​വ​ർ​ക്കും ന​യാ​പൈ​സ സ​ർ​ക്കാ​ർ ന​ൽ​കി​യി​ല്ല. കി​ട​പ്പാ​ടം പ​ണി​യാ​ൻ ക​ർ​ഷ​ക​ൻ വൃ​ക്ക വി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടു വ​ന്നി​രി​ക്കു​ന്നു - മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ജ​ന​മ​ഹാ​യാ​ത്ര ഇ​ടു​ക്കി​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ മ​ര​ണ​ത്തെ​തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു.

ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കാ​ൻ അ​ടി​മാ​ലി​യി​ൽ എ​ത്തി​യി​രു​ന്നു. ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

യോ​ഗ​ത്തി​ൽ അ​ടി​മാ​ലി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നേ​ൽ സു​രേ​ഷ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, കെ​പി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ണി, ജോ​സ​ഫ് വാ​ഴ്ക്ക​ൻ, ഇ. ​എം. ആ​ഗ​സ്തി, റോ​യി കെ. ​പൗ​ലോ​സ്, ലാ​ലി വി​ൻ​സ​ന്‍റ്, എം.​എം. ന​സീ​ർ, ജ​യ്സ​ൻ ജോ​സ​ഫ്, ജോ​യി തോ​മ​സ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, കെ.​സി. അ​ബു, മ​ണ്‍​വി​ള രാ​ധ​കൃ​ഷ്ണ​ൻ, കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, വി.​ജെ. പൗ​ലോ​സ്, ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, ടോ​ണി തോ​മ​സ്, ഇ​ന്ദു സു​ധാ​ക​ര​ൻ, പി.​വി. സ്ക​റി​യ, പി.​ആ​ർ. സ​ലി​ക​ുമാ​ർ, ടി.​എ​സ്. സി​ദ്ദി​ഖ്, സി.​എ​സ്. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.