സ​ബ് ര​ജി​സ്റ്റാ​ർ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, February 19, 2019 10:22 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​രി​ന്‍റെ 1000 ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​ർ​മി​ക്കു​ന്ന തൊ​ടു​പു​ഴ സ​ബ് ര​ജി​സ്റ്റാ​ർ ഓ​ഫീ​സ് പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗ് മു​ഖേ​ന നി​ർ​വ​ഹി​ച്ചു. ന​വീ​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ സു​താ​ര്യ​വും ജ​ന​സൗ​ഹൃ​വു​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ ജി​ല്ലാ ര​ജി​സ്റ്റാ​ർ ഓ​ഫീ​സ് പ​രി​സ​ര​ത്തു ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ച്ചു.
1.22 കോ​ടി മു​ത​ൽ​മു​ട​ക്കി ഒ​രു വ​ർ​ഷം കൊ​ണ്ട് പു​തി​യ മ​ന്ദി​രം നി​ർ​മി​ക്കും. ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണെ​ന്നും ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തോ​ടെ സു​താ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഓ​ഫീ​സ് കാ​ഴ്ച​വ​യ്ക്കു​മെ​ന്നും പി.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു. തി​രു​വി​താം​കൂ​ർ രാ​ജ​ഭ​ര​ണ കാ​ല​ത്ത് ആ​രം​ഭി​ച്ച ഓ​ഫീ​സു​ക​ളി​ലൊ​ന്നാ​ണ് തൊ​ടു​പു​ഴ സ​ബ് ര​ജി​സ്റ്റാ​ർ ഓ​ഫീ​സ്. കോ​ട്ട​യം ജി​ല്ലാ ര​ജി​സ്റ്റാ​ർ ഗോ​പ​കു​മാ​ർ, തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി, വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ. ജാ​ഫ​ർ, സി​പി.​എം തൊ​ടു​പു​ഴ ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ബെി ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നു ജെ. ​കൈ​മ​ൾ, സി​പി​ഐ തൊ​ടു​പു​ഴ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പി.​പി.​ജോ​യി, മു​സ്ലിം​ലീ​ഗ് തൊ​ടു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​ൻ.​സീ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.