പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി: ഉ​ത്ത​ര​വി​റ​ങ്ങാ​ൻ വൈ​കി​യ​തോ​ടെ കൃ​ഷി​ഭ​വ​നു​ക​ളി​ൽ വ​ൻ തി​ര​ക്ക്
Tuesday, February 19, 2019 10:22 PM IST
അ​റ​ക്കു​ളം: കേ​ന്ദ്ര ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ പ​ദ്ധ​തി​യു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് വൈ​കി​യ​തി​നാ​ൽ കൃ​ഷി​ഭ​വ​നു​ക​ളി​ൽ വ​ൻ തി​ര​ക്ക്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​സ്ഥ​ന കൃ​ഷി​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഇ​ന്നുകൂടി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കുന്നവ​ർ​ക്കു മാ​ത്ര​മേ ആ​ദ്യ ഗ​ഡു​വാ​യ 2000 രൂ​പ ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ല​ഭി​ക്കു​ക​യു​ള്ളു. മാ​ർ​ച്ച് 31 വ​രെ അ​പേ​ക്ഷി​ക്കാ​ൻ സ​മ​യ​മു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്ക് അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്ര​മേ ഗ​ഡു​ക്ക​ളാ​യി പ​ണം ല​ഭി​ക്കൂ. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പ​ദ്ധ​തി​ക്കാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​തി​നു വേ​ണ്ടി മാ​ത്രം കൃ​ഷി​ഭ​വ​നു​ക​ൾ തു​റ​ന്നി​രു​ന്നു. എ​ന്നാ​ൽ ഭൂ​രി​ഭാ​ഗം​പേ​രും ഈ ​വി​വ​രം അ​റി​ഞ്ഞി​ല്ല. രാ​ജ്യ​ത്തെ 12 കോ​ടി ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് 6000 രൂ​പ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത് . അ​വ​സാ​ന ദി​വ​സ​ത്തി​ന് തൊ​ട്ടു​മു​ന്പ് ഉ​ത്ത​ര​വി​റ​ങ്ങി​യ​തി​നാ​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ഇ​തി​ൽ ചേ​രാ​ൻ ക​ഴി​യി​ല്ലെ​ന്ന രീ​തി​യി​ലാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം.