ആ​രോ​ഗ്യ​ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം
Tuesday, February 19, 2019 10:22 PM IST
തൊ​ടു​പു​ഴ: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ മു​ന്നൊ​രു​ക്കം ശ​ക്ത​മാ​ക്കാ​ൻ ജ​ന​ങ്ങ​ളെ സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.
ആ​രോ​ഗ്യ​ജാ​ഗ്ര​ത-2019 പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് സ​ന്ദേ​ശ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നാളെ വൈ​കു​ന്നേ​രം നാ​ലി​നു തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സ​ന്ദേ​ശ​യാ​ത്ര എ​ത്തി​ച്ചേ​രും.
തു​ട​ർ​ന്നു വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ റാ​ലി ആ​രം​ഭി​ക്കും. മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​കെ.​ജാ​ഫ​ർ, ആ​രോ​ഗ്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​ർ​പേ​ഴ്സ​ണ്‍ റി​നി ജോ​ഷി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൻ. പ്രി​യ, ഡോ. ​പി.​കെ സു​ഷ​മ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​ആ​ർ. ഉ​മാ​ദേ​വി, ഡോ. ​പി.​എ​ൻ. അ​ജി , മ​ലേ​റി​യ ഓ​ഫീ​സ​ർ ജെ​യിം​സ്, ജി​ല്ലാ റൂ​റ​ൽ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ കെ. ​എ​ൻ. വി​നോ​ദ്, ബ​യോ​ള​ജി​സ്റ്റ് കെ.​എ​ൻ.​ജ​യ​പ്ര​കാ​ശ്എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.