വ​ണ്ണ​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ കി​ട​പ്പു​സ​മ​ര​വു​മാ​യി അ​ഞ്ചു​കു​ടും​ബ​ങ്ങ​ൾ
Tuesday, February 19, 2019 10:28 PM IST
വ​ണ്ണ​പ്പു​റം: പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട വ​ണ്ണ​പ്പു​റം വി​ല്ലേ​ജി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വീ​ടും സ്ഥ​ല​വും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ണ്ണ​പ്പു​റം വി​ല്ലേ​ജി​ലെ അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ വ​ണ്ണ​പ്പു​റം വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ കി​ട​പ്പു​സ​മ​രം തു​ട​ങ്ങി.
കി​ഴ​ക്കേ​ത്തെ​രു​വ​ത്തി​ൽ കു​ഞ്ഞു​മോ​ന്‍റ ഭാ​ര്യ കു​ട്ടി​യ​മ്മ, സു​കു​മാ​ര​ൻ ക​ണ്ട​ത്തി​ൽ, സു​നി പു​ഷ​പ​ൻ ക​ണ്ട​ത്തി​ൽ, ഷൈ​ല റെ​ജി തൊ​ട്ടി​യി​ൽ, സ​ജി മ​ണി​യ​ൻ​പ്പ​റ​യി​ൽ എ​ന്നി​വ​രാ​ണ് വി​ധ​വ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ട​പ്പു​സ​മ​രം ആ​രം​ഭി​ച്ച​ത്.
ഇ​വ​ർ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ൽ നി​ന്നും താ​മ​സം മാ​റ​ണ​മെ​ന്ന് വീ​ട്ടു​ട​മ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ വാ​ട​ക വീ​ട്ടി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത് .
ഏ​ഴു മാ​സ​മാ​യി വാ​ട​ക ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് വീ​ട്ടു​ട​മ വീ​ടൊ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​വ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ കി​ട​പ്പു സ​മ​രം ആ​രം​ഭി​ച്ച​ത്.