പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ന​നി​ധി​ക്ക് അ​പേ​ക്ഷ​കരു​ടെ വ​ൻ തി​ര​ക്ക്
Tuesday, February 19, 2019 10:28 PM IST
രാ​ജാ​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ന​നി​ധി പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ വ​ൻ​തി​ര​ക്ക്. സ്ത്രീ​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ ക്യൂ​വി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നാ​ണ് കൃ​ഷി​ഭ​വ​നു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.
ക്യൂ ​തെ​റ്റി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ പ​ല​രും ശ്ര​മി​ച്ച​ത് വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ചു. ത​ന്നാ​ണ്ട് ക​ര​മ​ട​ച്ച ര​സീ​ത് ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ രാ​ജാ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ൽ രാ​വി​ലെ മു​ത​ൽ ക​ര​മ​ട​ക്കാ​നു​ള്ള​വ​രു​ടെ നീ​ണ്ട നി​ര​യും കാ​ണ​പ്പെ​ട്ടു.ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ന നി​ധി.
കൃ​ഷി​ഭ​വ​ൻ മു​ഖേ​ന​യാ​ണ് ക​ർ​ഷ​ക​രു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ര​ണ്ടു​ഹെ​ക്ട​ർ വ​രെ കൃ​ഷി​ഭൂ​മി കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് പ്ര​തി​വ​ർ​ഷം 6000 രൂ​പ നാ​ലു​മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ മൂ​ന്നു തു​ല്യ ഗ​ഡു​ക്ക​ളാ​യി നി​ക്ഷേ​പി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം. അ​പേ​ക്ഷ​യോ​ടൊ​പ്പം ക​രം അ​ട​ച്ച ര​സീ​ത്, ആ​ധാ​ർ, ബാ​ങ്ക് പാ​സ് ബു​ക്ക്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ​യു​ടെ കോ​പ്പി​യും സ​മ​ർ​പ്പി​ക്ക​ണം.
ഇ​ന്നുകൂടി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കുന്നവ​ർ​ക്കു മാ​ത്ര​മേ ആ​ദ്യ ഗ​ഡു​വാ​യ 2000 രൂ​പ ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ല​ഭി​ക്കു​ക​യു​ള്ളു. മാ​ർ​ച്ച് 31 വ​രെ അ​പേ​ക്ഷി​ക്കാ​ൻ സ​മ​യ​മു​ണ്ടെ​ങ്കി​ലും അ​വ​ർ​ക്ക് അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്ര​മേ ഗ​ഡു​ക്ക​ളാ​യി പ​ണം ല​ഭി​ക്കൂ.