ഫാം ​ടൂ​റി​സം പ​ദ്ധ​തി തു​ട​ങ്ങി
Tuesday, February 19, 2019 10:28 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: സം​സ്ഥാ​ന പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച സെ​യി​ൽ​സ് ഒൗ​ട്ട്ലെ​റ്റ് കം ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ, കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ, സീ​റോ വേ​സ്റ്റ് പ​വ​ലി​യ​ൻ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ഫാം ​ടൂ​റി​സം പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ന്നു. മ​ര​ത്തൈ ന​ട്ടു​പി​ടി​പ്പി​ച്ചാ​ണ് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ച​ത്.
യോ​ഗ​ത്തി​ൽ ഇ.​എ​സ്. ബി​ജി​മോ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ്, ഫാം ​സൂ​പ്ര​ണ്ട് വേ​ണു​ഗോ​പാ​ൽ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ആ​ൻ​സി ജോ​ണ്‍, വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ വാ​ഴൂ​ർ സോ​മ​ൻ, കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ്, വി​ജ​യ​കു​മാ​രി ഉ​ദ​യ​സൂ​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 50 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​രി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് ഒൗ​ട്ട്ലെ​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.