കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണം: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്
Tuesday, February 19, 2019 10:28 PM IST
നെ​ടു​ങ്ക​ണ്ടം: വ​ർ​ധി​ച്ചു​വ​രു​ന്ന ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി ത്ത​ള്ള​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് കു​രു​മു​ള​ക് കൃ​ഷി​ക്ക് വ്യാ​പ​ക​മാ​യ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യി​ൽ വേ​രു​ക​ൾ ന​ശി​ച്ചു​പോ​യ കു​രു​മു​ള​ക് ചെ​ടി​ക​ൾ വ്യാ​പ​ക​മാ​യി വാ​ടി​യ​തു​മൂ​ലം കു​രു​മു​ള​ക് മൂ​പ്പെ​ത്തി പ​റി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തു​മൂ​ലം പ്ര​തീ​ക്ഷി​ച്ച അ​ള​വി​ൽ കു​രു​മു​ള​ക് ല​ഭി​ച്ചി​ട്ടി​ല്ല.
മു​ന്പെ​ങ്ങും ഉ​ണ്ടാ​വാ​ത്ത​വി​ധം കു​രു​മു​ള​കി​ന്‍റെ വി​ല​ത്ത​ക​ർ​ച്ച​യും പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്നും എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ൾ തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​ർ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്.
ജി​ല്ല​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള 5000 കോ​ടി രൂ​പ​യു​ടെ കാ​ർ​ഷി​ക പാ​ക്കേ​ജി​ൽ​നി​ന്നും കാ​ർ​ഷി​ക വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​വു​ക​യും മ​റ്റു വാ​യ്പ​ക​ളു​ടെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​യി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് ജാ​ഥ വി​ജ​യി​പ്പി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു മാ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ, ജോ​സ് ആ​ല​പ്പൂ​ത്ര, എം.​എം. തോ​മ​സ്, ജോ​സ​ഫ് ചാ​ക്കോ പു​ത്തൂ​ർ, ജോ​സ് പൂ​വ​ര​ത്തും​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.