സംസ്ഥാന സർക്കാരിന്‍റെ 1000 ദിനാഘോഷം
Tuesday, February 19, 2019 10:30 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 1000 ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി എം.​എം മ​ണി നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു വാ​ഴ​ത്തോ​പ്പ് ക​വ​ല​യി​ൽ നി​ന്നും സാം​സ്കാ​രി​ക റാ​ലി ആ​രം​ഭി​ക്കും.
തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​വും ആ​രോ​ഗ്യ​ജാ​ഗ്ര​ത പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ആ​രോ​ഗ്യ​സ​ന്ദേ​ശ യാ​ത്ര​യു​ടെ ഫ്ളാ​ഗ് ഓ​ഫും ഇ​ടു​ക്കി കു​ടി​യേ​റ്റ സ്മാ​ര​ക മ്യൂ​സി​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള 21 മു​ത​ൽ 27വ​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.
പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള​യി​ൽ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും 80 സ്റ്റാ​ളു​ക​ൾ ഉ​ണ്ടാ​കും. പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി എം.​എം മ​ണി നി​ർ​വ​ഹി​ക്കും. ഇ​ടു​ക്കി വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ മു​ൻ കാ​ല വോ​ളി​ബോ​ൾ താ​ര​ങ്ങ​ളെ ആ​ദ​രി​ക്കും. പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ വാ​യ്പ പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. 5000 കോ​ടി​യു​ടെ ഇ​ടു​ക്കി പു​ന​ർ​ജ​നി പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച് നാളെ ​വൈ​കു​ന്നേ​രം മൂ​ന്നി​ന് സെ​മി​നാ​ർ ന​ട​ക്കും. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് മെം​ബ​ർ പ്ര​ഫ.​ആ​ർ. രാ​മ​കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. മേ​ള 27നു ​സ​മാ​പി​ക്കും.