കാ​ർ മ​തിലിൽ ഇടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, February 19, 2019 10:38 PM IST
തു​റ​വൂ​ർ: ബൈ​ക്ക് യാ​ത്ര​ക്കാ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചു നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. കാ​ർ യാ​ത്ര​ക്കാ​രാ​യ എ​ഴു​പു​ന്ന നെ​ല്ലി​യ്ക്കാ​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​പ്പ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ, മ​ക്ക​ളാ​യ മി​നി, ബി​ൻ​സി, മ​രു​മ​ക​ൻ ഇ​ടു​ക്കി സ്വ​ദേ​ശി ജോ​ണി,
എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ന്ന​മ്മ​യു​ടെ കാ​ൽ ഒ​ടി​ഞ്ഞു, ബി​ൻ​സി​യു​ടെ ത​ല​യ്ക്ക് എ​ട്ടു തു​ന്ന​ലി​ടേ​ണ്ടി വ​ന്നു.
തു​റ​വു​ർ കു​ന്പ​ള​ങ്ങി റോ​ഡി​ൽ വ​ല്ലേ​ത്തോ​ട് മാ​റ്റ് ഇ​ന്ത്യ ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യ്ക്ക് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 6.30നാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.