ജി​ല്ല​യി​ൽ 212 കോ​ടി​യു​ടെ വൈ​ദ്യു​തി പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു
Tuesday, February 19, 2019 10:56 PM IST
പാലക്കാട് : സ​ന്പൂ​ർ​ണ്ണ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ് 1000 ദി​ന​ത്തി​ൽ സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ർ​ഡ് ലി​മി​റ്റ​ഡി​ന് കീ​ഴി​ൽ ജി​ല്ല​യി​ൽ 212 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പാ​ല​ക്കാ​ട്, ഷൊ​ർ​ണ്ണൂ​ർ സ​ർ​ക്കി​ളി​ലെ വി​ത​ര​ണ മേ​ഖ​ല​യി​ൽ 112 കോ​ടി​യു​ടെ​യും പ്ര​സ​ര​ണ മേ​ഖ​ല​യി​ൽ 100 കോ​ടി​യു​ടെ​യും പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 5193 ും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് 1012 ും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 13519 ും ക​ണ​ക്ഷ​ൻ ഉ​റ​പ്പാ​ക്കി ജി​ല്ല​യി​ൽ 19724 വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ളാ​ണ് ന​ൽ​കി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ന​ൽ​കി​യ ജി​ല്ല​യാ​യി പാ​ല​ക്കാ​ട്. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ട്, എം.​എ​ൽ.​എ എ​സ്.​സി ഫ​ണ്ട്, ബോ​ർ​ഡി​ൻ​റെ ത​ന​തു ഫ​ണ്ട് എ​ന്നി​വ വി​നി​യോ​ഗി​ച്ച് 17.8 കോ​ടി ചെ​ല​വി​ലാ​ണ് വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്ന് എ​ക്സി​കൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ(​ഇ​ൻ​ചാ​ർ​ജ്) പി.​വി.​കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും വൈ​ദ്യു​തി എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​റ​ന്പി​കു​ളം ഒ​റ​വ​ന്പാ​ടി ക​ച്ചി​ത്തോ​ട് കു​രി​യാ​ർ​കു​റ്റി തേ​ക്ക​ടി, മു​പ്പ​തേ​ക്ക​ർ, തേ​ക്ക​ടി അ​ല്ലി​മൂ​പ്പ​ൻ ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ൽ സൗ​രോ​ർ​ജ നി​ല​യ​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​യും പൂ​ർ​ത്തീ​ക​രി​ച്ചു.
കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ ഡി.​ഡി.​യു.​ജി.​കെ.​വൈ.​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ലെ ബി.​പി.​എ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി 16057 വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കി. കൊ​ല്ലം​കോ​ട് 10 കെ.​വി സ​ബ്സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഒ​രു മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ പ​ദ്ധ​തി, ഷൊ​ർ​ണൂ​ർ 220 കെ.​വി സ​ബ്സ്റ്റേ​ഷ​ൻ​റെ സ്ഥാ​പ​ക ശേ​ഷി 100 എം.​വി യി​ൽ നി​ന്നും 200 മെ​ഗാ​വാ​ട്ട് ആ​യി ഉ​യ​ർ​ത്തി, ക​ഞ്ചി​ക്കോ​ട് 220 കെ.​വി സ​ബ്സ്റ്റേ​ഷ​ൻ സ്ഥാ​പ​ക ശേ​ഷി 320 മെ​ഗാ​വാ​ട്ടി​ൽ നി​ന്നും 480 മെ​ഗാ​വാ​ട്ടാ​യി ഉ​യ​ർ​ത്തി. നെന്മാറ, ക​ണ്ണം​പു​ള്ളി 66 കെ.​വി സ​ബ്സ്റ്റേ​ഷ​ൻ 110 കെ.​വി സ​ബ്സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​യാ​രം​ഭി​ച്ചും വെ​ണ്ണ​ക്ക​ര​യി​ൽ 110 കെ.​വി ജി.​ഐ.​എ​സ് സ​ബ്സ്റ്റേ​ഷ​ൻ പ്ര​വൃ​ത്തി​ക്കും തു​ട​ക്ക​മാ​യി. കൊ​ല്ല​ങ്കോ​ട് നി​ന്നും വ​ട​ക്ക​ഞ്ചേ​രി​യി​ലേ​ക്കു​ള്ള ട്രാ​ൻ​സ്മി​ഷ​ൻ ലൈ​നും 33 കെ.​വി ഒ​ല​വ​ക്കോ​ട് സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു.