പ​ദ്ധ​തി​ക​ളുടെ ഉ​ദ്ഘാ​ട​നം
Tuesday, February 19, 2019 10:56 PM IST
പാലക്കാട് : സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ 1000 ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് തൃ​ത്താ​ല മ​ണ്ഡ​ല​ത്തി​ൽ നാ​ല് പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ര​ണ്ട് പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ക്കും. കു​മ​ര​നെ​ല്ലൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ടം, പെ​രി​ങ്ങോ​ട് ചാ​ലി​ശ്ശേ​രി,കൂ​ട്ടു​പാ​ത തി​രു​മി​റ്റ​ക്കോ​ട്, വെ​ള്ളി​യാ​ങ്ക​ല്ല് മു​ക്കൂ​ട്ട് റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.കൂ​ടാ​തെ ആ​ന​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഡ​യ​റ്റ് ലാ​ബി​നാ​യി ഒ​രു കോ​ടി​യു​ടെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും. ആ​കെ മൂ​ന്നു​കോ​ടി​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. എ​ട്ട് ക്ലാ​സ് മു​റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ക. തൃ​ത്താ​ല സ​ബ് രജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണോ​ദ്ഘാ​ട​ന​വുംന​ട​ത്തും.

പ്ര​ക്ഷോ​ഭ സ​മ്മേ​ള​നം

പാ​ല​ക്കാ​ട്: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മേ​ഖ​ലാ​ക​മ്മ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ഐ​എ​സ് പൂ​ർ​ണ സം​വ​ര​ണം ഉ​റ​പ്പു​വ​രു​ത്തി വി​ജ്ഞാ​പ​നം ഇ​റ​ക്കു​ക, സാ​ന്പ​ത്തി​ക സം​വ​ര​ണം നി​യ​മം പി​ൻ​വ​ലി​ക്കു​ക എ​യ്ഡ​ഡ് സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി 21ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജൈ​നി​മേ​ടി​ൽ സം​വ​ര​ണ​പ്ര​ക്ഷോ​ഭ സ​മ്മേ​ള​നം ന​ട​ത്തും.