ത​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ 13 പ​ദ്ധ​തി​ക​ളുടെ ഉ​ദ്ഘാ​ട​നവും അ​ഞ്ചു​പ്ര​വൃ​ത്തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും
Tuesday, February 19, 2019 10:56 PM IST
ആ​ല​ത്തൂ​ർ: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ 1000 ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ മ​ണ്ഡ​ല​മാ​യ ത​രൂ​രി​ൽ 18 പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു. ഇ​തി​ൽ പ​തി​മൂ​ന്നു പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും അ​ഞ്ച് പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വു​മാ​ണ് 20 മു​ത​ൽ 27 തി​യ​തി​ക​ളി​ൽ ന​ട​ക്കു​ക. കോ​ട്ടാ​യി ഐ​എ​ച്ച്ആ​ർ​ഡി കെ​ട്ടി​ടം, കു​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ പു​തി​യ ബ്ലോ​ക്ക്, വ​ട​ക്ക​ഞ്ചേ​രി പാ​ടൂ​ർ റോ​ഡ്, 3.78 കോ​ടി ചെ​ല​വ​ഴി​ച്ച് അ​ഴു​വ​ക്കോ​ട്ഉ​തു​ങ്ങോ​ട്വാ​ള​ക്ക​ര റോ​ഡ്, പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ അം​ബേ​ദ്ക​ർ എ​സ്സി കോ​ള​നി പ്ര​വൃ​ത്തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം എ​ന്നി​വ​യാ​ണ് ന​ട​ക്കു​ക. സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​ൽ പെ​രു​ങ്ങോ​ട്ടു​കു​റി​ശി​യി​ൽ ഒ​ള​പ്പ​മ​ണ്ണ സ്മാ​ര​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​കെ.​ബാ​ല​ൻ നി​ർ​വ​ഹി​ക്കും. വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ർ​മി​ച്ച പി​ന്നോ​ക്ക വി​ഭാ​ഗ കോ​പ​റേ​ഷ​ന്‍റെ സ​ബ് ഓ​ഫി​സ്, കു​ത്ത​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം, ആ​റ് കോ​ടി മു​ത​ൽ മു​ട​ക്കി പെ​രു​ങ്ങോ​ട്ടു​കു​റി​ശി കു​ത്ത​ന്നൂ​രി​ൽ പൂ​ർ​ത്തീ​ക​രി​ച്ച മ​ണി​മ​ല കു​ടി​വെ​ള​ള​പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം, വ​ട​ക്ക​ഞ്ചേ​രി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് കെ​ട്ടി​ടം, ക​ണ്ണ​ന്പ്ര വാ​ളു​വ​ച്ച​പാ​റ ആം​ഗ​ൻ​വാ​ടി, പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച പാ​ലാ​ട്ടു​ത​റ ആം​ഗ​ൻ​വാ​ടി, കാ​വ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​പ്പു​പ​റ​ന്പ് മു​ത​ല​കു​ളം മാ​തൃ​ക ആം​ഗ​ൻ​വാ​ടി, പ​ഴ​ന്പാ​ല​ക്കോ​ട് പാ​രാ​മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റൂ​ട്ട് കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും മൂ​ന്നു​കോ​ടി ചെ​ല​വി​ൽ പ​ന്ത​ലാം​പാ​ടം​ക​ല്ലി​ങ്ക​ൽ റോ​ഡ്, അ​ഞ്ചു​കോ​ടി​യു​ടെ ഡ​യാ​ന ഹോ​ട്ട​ൽ ശ്രീ​രാ​മ തി​യ​റ്റ​ർ പൊ​ത്ത​പ്പാ​റ റോ​ഡ്, 52 ല​ക്ഷം ചെ​ല​വി​ൽ കോ​ട്ടാ​യി ഹൈ​സ്കൂ​ളി​ന് അ​നു​വ​ദി​ച്ച മൂ​ന്ന് ബ​സു​ക​ളു​ടെ​യും യു​പി സ്കൂ​ളി​നു​ള​ള മൂ​ന്ന് മി​നി വാ​ൻ ഉ​ൾ​പ്പെ​ടെ ആ​റു ബ​സു​ക​ളു​ടെ ഫ്ളാ​ഗ് ഓ​ഫും മ​ന്ത്രി നി​ർ​വ​ഹി​ക്കും.