ഷൊ​ർ​ണൂർ ചെ​ക്ക് ഡാം ​ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല ഉദ്ഘാടനം 23ന്
Tuesday, February 19, 2019 10:56 PM IST
പാലക്കാട് : ഷൊ​ർ​ണൂർ ചെ​ക്ക്ഡാ​മി​ൻ​റെ​യും ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ​യും ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ 1000 ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 23 വൈ​കി​ട്ട് 5.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.
ഷൊ​ർ​ണൂ​ർ മു​നി​സി​പ്പ​ൽ ക​ട​വി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പി.​കെ ശ​ശി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​വും. 20 കോ​ടി ചെ​ല​വി​ൽ 20 ദ​ശ​ല​ക്ഷം ലി​റ്റ​ർ പ്ര​തി​ദി​ന ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണ​ശാ​ല​യാ​ണ് ഷൊ​ർ​ണൂ​രി​ൽ നി​ർ​മി​ച്ച​ത്. ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്കും വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​ലേ​ക്കും വെ​ള്ള​മെ​ത്തി​ക്കാ​ൻ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലൂ​ടെ ക​ഴി​യും.
15 കോ​ടി ചെ​ല​വി​ൽ 360 മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലും 2.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലും ഭാ​ര​ത​പ്പു​ഴ​യ്ക്ക് കു​റു​കെ കൊ​ച്ചി​ൻ പാ​ല​ത്തി​ന് സ​മീ​പം നി​ർ​മി​ക്കു​ന്ന ത​ട​യ​ണ ഏ​ക​ദേ​ശം അ​ഞ്ച് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ വെ​ള്ളം സം​ഭ​രി​ക്കും. ചേ​ല​ക്ക​ര, ഷൊ​ർ​ണൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഷൊ​ർ​ണ്ണൂ​ർ ന​ഗ​ര​സ​ഭാ, വ​ള്ള​ത്തോ​ൾ ന​ഗ​ർ, പാ​ഞ്ഞാ​ൾ, ചേ​ല​ക്ക​ര, വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തി​നും കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വ​രു​ന്ന ജ​ല​ത്തി​ന്‍റെ ദൗ​ർ​ല​ഭ്യ​വും ഒ​രു പ​രി​ധി​വ​രെ പ​രി​ഹ​രി​ക്കു​ന്ന​തി​നും വ​ട​ക്കാ​ഞ്ചേ​രി മു​ള്ളൂ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പ​ദ്ധ​തി പ്ര​യോ​ജ​ന​മാ​വും. തൃ​ശൂ​ർ അ​ഡീ​ഷ​ണ​ൽ ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 18 മാ​സം കൊ​ണ്ടാ​ണ് ത​ട​യ​ണ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.