പ​ല്ലാ​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ പ​ഠ​നോ​ത്സ​വം
Tuesday, February 19, 2019 10:58 PM IST
നെന്മാറ: പ​ല്ലാ​വൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ ത​ന​ത് അ​ക്കാ​ദ​മി​ക് പ​രി​പാ​ടി​ക​ളാ​യ വാ​ക്കാ​ണ​മ്മ, സ്മൈ​ൽ, അ​മ്മ​ക്കൂ​ട്ട് എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ സാ​മൂ​ഹി​ക പ​രി​ശോ​ധ​ന​യ്ക്കാ​യി പ​ല്ലാ​വൂ​ർ പ്ലാ​ച്ചി​ക്കാ​ട് ചേ​ർ​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പു​റ​ത്തെ​ടു​ത്ത​ത്. സ്മൈ​ൽ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ കു​ട്ടി​ക​ളും ഇം​ഗ്ലീ​ഷി​ൽ എ​ഴു​താ​നും വാ​യി​ക്കാ​നും പ്ര​ക​ടി​പ്പി​ക്കാ​നു​മു​ള്ള ശേ​ഷി​യു​ടെ തെ​ളി​വു​ൾ​ക്കാ​യി സ​ദ​സി​ൽ​നി​ന്നും ര​ക്ഷി​താ​ക്ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ ചോ​ദി​ച്ച​റി​ഞ്ഞു അ​പ്പോ​ൾ ത​ന്നെ ഇം​ഗ്ലീ​ഷി​ൽ പ​റ​ഞ്ഞാ​ണ് ചി​ല കു​ട്ടി​ക​ൾ സാ​മൂ​ഹി​ക പ​രി​ശോ​ധ​ന​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ​ത്.
സ്കി​റ്റു​ക​ൾ, സ്വ​യം പ​രി​ച​യ​പ്പെ​ട​ൽ, ഗ​ണി​ത​കേ​ളി​ക​ൾ, ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യു​മു​ണ്ടാ​യി. മാ​ർ​ച്ച് പാ​സ്റ്റ്, എ​യ​റോ​ബി​ക്സ് എ​ന്നി​വ കാ​യി​ക മി​ക​വു​ക​ളാ​യി വി​ളം​ബ​ര​ഘോ​ഷ​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഹെ​ഡ്മാ​സ്റ്റ​ർ എ.​ഹാ​റൂ​ണ്‍, എ​സ് ആ​ർ​ജി ക​ണ്‍​വീ​ന​ർ ടി.​ഇ.​ഷൈ​മ, സ്മൈ​ൽ ക​ണ്‍​വീ​ന​ർ ഡി.​പ്രി​യ​സൂ​ന, കെ.​ശ്രീ​ജ പി​ടി​എ, എം​പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. പ​ല്ല​ശ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.