മി​നി മാ​സ്റ്റ് ലൈ​റ്റ് ഉ​ദ്ഘാ​ട​നം
Tuesday, February 19, 2019 10:58 PM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ക​രി​ന്പു​ഴ ഗ്രാ​മ പാം​ച​യ​ത്തി​ലെ കോ​ട്ട​പ്പു​റം ചി​ര​പ്പ​റ​ന്പ് കോ​ള​നി​യി​ൽ 201718 വ​ർ​ഷ​ത്തെ എം.​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച് മി​നി മാ​സ്റ്റ് ലൈ​റ്റ് എം.​ബി.​രാ​ജേ​ഷ്. എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 1.75 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ലൈ​റ്റ് സ്ഥാ​പി​ച്ച​ത്. വാ​ർ​ഡ് മെ​ന്പ​ർ ടി. ​ര​ഹ്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ,പി.​ടി.​അ​ങ്ക​പ്പ​ൻ,കെ.​മു​ര​ളി മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.

ഗ​ജേ​ന്ദ്ര ചേ​ന വി​ത്ത് വി​ത​ര​ണം

ശ്രീ​കൃ​ഷ്ണ​പു​രം: ജി​ല്ല​യി​ൽ ചേ​ന​കൃ​ഷി​യി​ൽ ടൃൂ​ബ​ർ വി​ല്ലേ​ജാ​യ വെ​ള്ളി​നേ​ഴി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക​ർ​ക്കാ​യി ഗ​ജേ​ന്ദ്ര ഇ​ന​ത്തി​ൽ പെ​ട്ട വി​ത്തു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.3.75 ല​ർ​ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് കെ.​ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​രാ​മ​ൻ​കു​ട്ടി മാ​സ്റ്റ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എം.​സി. രു​ഗ്മി​ണി, വി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ,കെ.​വി.​കു​മാ​ര​ൻ, കെ.​ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, രു​ഗ്മി​ണി, കൃ​ഷി ഓ​ഫീ​സ​ർ എ.​ആ​ർ.​ഷി​ബു, റ​ഷീ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.