ധീ​രജ​വാന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ
Tuesday, February 19, 2019 10:59 PM IST
പാ​ല​ക്കാ​ട്: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാന്മാർ​ക്ക് പെ​രി​ന്പ​ടാ​രി സെ​ന്‍റ് ഡൊ​മി​നി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു.
വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ൻ വ​സ​ന്ത​കു​മാ​റി​നേ​യും രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ ത്യ​ജി​ച്ച മു​ഴു​വ​ൻ സൈ​നി​ക​രേ​യും അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ റാ​ലി ന​ട​ത്തു​ക​യും ധീ​ര ജ​വാ​ൻ വ​സ​ന്ത​കു​മാ​റി​ന്‍റ ചി​ത്ര​ത്തി​നു​മു​ന്പി​ൽ മെ​ഴു​കു​തി​രി​ക​ൾ തെ​ളി​ക്കു​ക​യും ചെ​യ്തു.