നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ഇന്ന്
Tuesday, February 19, 2019 10:59 PM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 12 കോ​ടി ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ലെ​ഫ്റ്റ​ന​ൻ​റ് കേ​ണ​ൽ നി​ര​ഞ്ജ​ൻ സ്മാ​ര​ക റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ 11ന് ​ ​മ​ന്ത്രി എ.​കെ.​ബാ​ല​ൻ നി​ർ​വ​ഹി​ക്കും.
കോ​ങ്ങാ​ട് ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് നി​ര​ഞ്ജ​ൻ റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. കാ​രാ​കു​റി​ശി പ​ഞ്ചാ​യ​ത്തി​ലെ അ​യ്യ​പ്പ​ൻ​കാ​വ് ജ​ങ്ഷ​നി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കെ.​വി വി​ജ​യ​ദാ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​വും.
ഒ​റ്റ​പ്പാ​ലം എം​എ​ൽ​എ പി.​ഉ​ണ്ണി മു​ഖ്യാ​തി​ഥി​യും ലെ​ഫ്റ്റ​ന​ൻ​റ് കേ​ണ​ൽ നി​ര​ഞ്ജ​ന്‍റെ പി​താ​വ് ഇ.​കെ.​ശി​വ​രാ​ജ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​കും.