ആ​റ്റു​കാ​ൽ പൊ​ങ്കാ​ല: കൊ​ല്ല​ത്തും തി​ര​ക്ക്
Tuesday, February 19, 2019 11:05 PM IST
കൊ​ല്ലം ആ​റ്റു​കാ​ൽ പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​ൻ പോ​കു​ന്ന​വ​രു​ടെ വ​ൻ തി​ര​ക്ക് കൊ​ല്ല​ത്തും. കൊ​ല്ല​ത്തെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ന്‍റി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ സ്ത്രീ​ക​ളു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

തി​ര​ക്ക് കൂ​ടു​ത​ലാ​യ​തു​കാ​ര​ണം കെ​എ​സ്ആ​ർ​ടി​സി കൊ​ല്ലം ഡി​പ്പോ​യി​ൽ നി​ന്ന് കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. എ​ല്ലാ ബ​സു​ക​ളും ഭ​ക്ത​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞാ​ണ് കൊ​ല്ല​ത്തി നി​ന്ന് പു​റ​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ ആ​റു​വ​രെ പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​ൻ പോ​കു​ന്ന​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം കൂ​ടു​ത​ൽ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്ന് കൊ​ല്ലം ഡി​പ്പോ വ​ഴി ക​ട​ന്നു​പോ​യ ബ​സു​ക​ളി​ലും പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​നെ​ത്തി​യ​വ​രു​ടെ തി​ര​ക്കാ​യി​രു​ന്നു. സു​ര​ക്ഷ മു​ൻ നി​ർ​ത്തി ഡി​പ്പോ​യി​ൽ കൂ​ടു​ത​ൽ വ​നി​താ പോ​ലീ​സി​നെ​യും നി​യോ​ഗി​ച്ചി​രു​ന്നു.

കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​ൻ പോ​കു​ന്ന​വ​രു​ടെ തി​ര​ക്ക് വ​ലി​യ തോ​തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ ജി​ല്ല​യി​ലെ മി​ക്ക റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും സ്ത്രീ​ക​ളു​ടെ വ​ൻ കൂ​ട്ട​ത്തെ കാ​ണാ​മാ​യി​രു​ന്നു.

ഭ​ക്ത​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് റെ​യി​ൽ​വേ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും ന​ട​ത്തി. കൊ​ല്ല​ത്ത് നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് ആ​ദ്യ ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പു​റ​പ്പെ​ട്ട​ത്. പാ​സ​ഞ്ച​ർ ട്രെ​യി​നാ​യി​രു​ന്നു ഇ​ത്.‌

ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​നും പ്ര​ത്യേ​ക പാ​സ​ഞ്ച​ർ ട്രെ​യി​ൻ കൊ​ല്ല​ത്തു​നി​ന്ന് പു​റ​പ്പെ​ടും. ഇ​തു​കൂ​ടാ​തെ ഇ​ന്ന​ലെ പ​ര​ശു​റാം എ​ക്സ്പ്ര​സ്, നേ​ത്രാ​വ​തി എ​ക​സ്പ്ര​സ്, ശ​ബ​രി എ​ക്സ്പ്ര​സ്, ഏ​റ​നാ​ട് എ​ക്സ്പ്ര​സ്, ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ്, ഗോ​ര​ഖ്പു​ർ-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് എ​ന്നി​വ​യ്ക്ക് കൊ​ല്ല​ത്തി​നും തി​രു​വ​ന​ന്ത​പു​ര​ത്തി​നും മ​ധ്യേ കൂ​ടു​ത​ൽ സ്റ്റോ​പ്പു​ക​ളും അ​നു​വ​ദി​ക്കു​ക​യു​ണ്ടാ​യി.

ഇ​ന്ന്പൊ​ങ്കാ​ല​യ്ക്ക് ശേ​ഷ​വും തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​യ്ക്ക് പ്ര​ത്യേ​ക ട്രെ​യി​നു​ക​ളും സ​ർ​വീ​സ് ന​ട​ത്തും. ഈ ​റൂ​ട്ടി​ൽ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്ക് കൂ​ടു​ത​ൽ സ്റ്റോ​പ്പു​ക​ളും ഉ​ണ്ടാ​കും. ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ്റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലേ കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ​യും റെ​യി​ൽ​വേ സു​ര​ക്ഷാ സേ​ന​യെ​യും ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.