അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം; മൂ​ന്ന് ബോ​ട്ടു​ക​ൾ പി​ടി​കൂ​ടി
Tuesday, February 19, 2019 11:05 PM IST
നീ​ണ്ട​ക​ര: ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ത്ത് ബോ​ട്ടു​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ത്ത് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ മൂ​ന്ന് ബോ​ട്ടു​ക​ൾ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

അ​ഴീ​ക്ക​ൽ സ്വ​ദേ​ശി ര​ഞ്ജി​ത്ത് കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​സ് ഗോ​വി​ന്ദ, ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ ജ​ഗേ​ഷി​ന്‍റെ കൈ​ര​ളി രണ്ട്, സ്റ്റാ​ലി​ൻ ഫ്രാ​ൻ​സി​സി​ന്‍റെ സീ ​ബേ​ർ​ഡ് എ​ന്നീ ബോ​ട്ടു​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ക​ര​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് മ​ത്സ്യബ​ന്ധ​നം ന​ട​ത്തു​ന്ന​ത് കാ​ര​ണം പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ വ​ള്ള​ക്കാ​ർ​ക്ക് മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്നു എ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബോ​ട്ടു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

പ​ര​വൂ​ർ മു​ത​ൽ മ​ഞ്ചേ​ശ്വ​രം വ​രെ ക​ര​യി​ൽ നി​ന്നും 11 ഫാ​ദം വെ​ള്ളം ക​ഴി​ഞ്ഞ് മാ​ത്ര​മേ യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ൾ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​വൂ എ​ന്നാണ് നി​യ​മം.​ എ​ന്നാ​ൽ ഇ​ത് ലം​ഘി​ച്ചാ​ണ് മൂ​ന്ന് ബോ​ട്ടു​ക​ൾ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​ത്. നി​യ​മലം​ഘ​നം ന​ട​ത്തു​ന്ന ബോ​ട്ടു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ത്ത ബോ​ട്ടു​ക​ൾ ഓ​രോ​ന്നി​നും കെ​എം​എ​ഫ് ആ​ർ ആ​ക്ട് പ്ര​കാ​രം ര​ണ്ട​ര ല​ക്ഷം രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ നീ​ണ്ട​ക​ര ഫി​ഷ​റീ​സ് അ​സി.​ഡ​യ​റ​ക്ട​ർ എ​സ്.ആ​ർ .ര​മേ​ശ് ശ​ശി​ധ​ര​ൻ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ എ​സ് എ​സ് ബൈ​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​എ​സ് സു​മേ​ഷ്, എ ​എ​സ് ഐ . ​ജോ​സ്, സി ​പി ഒ ​മാ രാ​യ ഷെ​ല്ലി​ജോ​സ്, റോ​ജ​ൻ​ദാ​സ്, വി​മ​ൽ ച​ന്ദ്ര​ൻ, ജോ​സ​ഫ് ജോ​ൺ, സീ​റെ​സ്ക്യൂ ഗാ​ർ​ഡ് തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.