കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് ക​ട​ലാ​സ് ര​ഹി​ത​മാ​കു​ന്നു
Tuesday, February 19, 2019 11:05 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ക​ട​ലാ​സ് ര​ഹി​ത ഇ -​ഓ​ഫീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​നു​മ​തി ല​ഭി​ച്ചു. ഓ​ഫീ​സി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും 22ന് ​ഇ​തി​ന് വേ​ണ്ടി​യു​ള്ള പ​രി​ശീ​ല​നം എ​ൻഐസി​യി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ ന​ൽ​കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ​സ്. എ. ​സെ​യ്ഫ് അ​റി​യി​ച്ചു.
ജി​ല്ല​യി​ൽ കൊ​ട്ടാ​ര​ക്ക​ര താ​ലു​ക്കി​ന് മാ​ത്ര​മാ​ണ് ഇ ​ഓ​ഫീ​സ് സം​വി​ധാ​ന​ത്തി​ന് പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. മു​ഴു​വ​ൻ ഫ​യ​ലു​ക​ളും ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലാ​ക്കി​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കി​യു​മാ​വും ഇ ​ഓ​ഫീ​സ് സ​ജ്ജ​മാ​ക്കു​ക. ഇ​തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ഫീ​സി​ൽ മാ​റ്റി​യ ഘ​ട്ട​ത്തി​ൽ ത​ന്നെ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ടിഎ​സ്ഒ ​അ​റി​യി​ച്ചു.
വെ​ള്ളി​യാ​ഴ്ച അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കി​ല്ല .ഇ -​ഓ​ഫീ​സ് സം​ബ​ന്ധ​മാ​യി കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും 22ന് ​പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ൽ കാ​ർ​ഡ് സം​ബ​ന്ധ​മാ​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക​യോ സ്വീ​ക​രി​ച്ച അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പ് ക​ൽ​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​ത​ല്ലെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.