ബി​ഷ​പ് ജെ​റോം അ​നു​സ്മ​ര​ണ​വും വി​ളം​ബ​ര​യാ​ത്ര​യും കോ​യി​വി​ള​യി​ൽ
Tuesday, February 19, 2019 11:05 PM IST
കൊ​ല്ലം: ദൈ​വ​ദാ​സ​ൻ ബി​ഷ​പ് ജെ​റോം വി​ളം​ബ​ര​യാ​ത്ര​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന്മ​ഗ്രാ​മ​മാ​യ കോ​യി​വി​ള​യി​ൽ 23, 24 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് കോ​യി​വി​ള ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ർ​ജ് റോ​ബി​ൻ​സ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​എ​സ്.​ജോ​സ് വി​മ​ൽ​രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന ​വി​ളം​ബ​ര യാ​ത്ര തു​പ്പാ​ശേ​രി ക​ട​വി​ൽ നി​ന്ന് ആ​രം​ഭി​ച്ച് പു​ല്ലി​ക്കാ​ട് ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കും. വ​ത്തി​ക്കാ​ൻ സ​മാ​ജ് ന​ഗ​റി​ൽ 4.30ന് ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ഡോ.​കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തേ​വ​ല​ക്ക​ര ഷെ​രീ​ഫു​ൽ മു​സ്ലിം ജ​മാ​അ​ത്ത് ഇ​മാം മു​ഹ​മ​ദ് ഹാ​ഷിം അ​സ്ഹ​രി, ശ്രീ​ശ​ങ്ക​ര ഭ​ഗ​വ​ത്പാ​ദാ​ശ്ര​മം ടെ​ന്പി​ൾ ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ കൈ​ത​വ​ന​ത്ത​റ ശ​ങ്ക​ര​ൻ കു​ട്ടി എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
എ​സ്.​എ​സ്.​ജോ​സ് വി​മ​ൽ​രാ​ജ്, തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ.​ഷി​ഹാ​ബ്, പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ഹെ​ൻ​ട്രി, പ​ഞ്ചാ​യ​ത്തം​ഗം എ.​സേ​വ്യ​ർ, ബി​സി​സി കോ​ർ​ഡി​നേ​റ്റ​ർ ഹെ​ൻ​ട്രി ജോ​ൺ, അ​ഗ​സ്റ്റി​ൻ തു​പ്പാ​ശേ​രി, ഇ​ട​വ​ക സെ​ക്ര​ട്ട​റി പി.​വ​ർ​ഗീ​സ്, കൈ​ക്കാ​ര​ൻ സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കോ​യി​വി​ള സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ബി​ഷ​പ് ജെ​റോ​മി​ന്‍റെ ഭൗ​തി​ക ശ​രീ​രം അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന കൊ​ല്ലം ത​ങ്ക​ശേ​രി ക​ത്തീ​ഡ്ര​ലി​ലേ​യ്ക്ക് വി​ശു​ദ്ധ യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

കൂ​ൺ​കൃ​ഷി പ​രി​ശീ​ല​നം 23ന്

​കൊ​ല്ലം: മ​ഷ്റൂം ഫാ​ർ​മേ​ഴ്സ് ആ​ന്‍റ് ബൈ​പ്രോ​ഡ​ക്ട്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത​വ​ത്തി​ൽ കൊ​ല്ലം ചി​ന്ന​ക്ക​ട വൈ​എം​സി​എ​യി​ൽ 23ന് ​രാ​വി​ലെ പ​ത്തു​മു​ത​ൽ സൗ​ജ​ന്യ കൂ​ൺ​കൃ​ഷി പ​രി​ശീ​ല​നം ന​ട​ത്തു​ന്നു.
പ​രി​ശീ​ല​നം സി​ദ്ധി​ച്ച ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം കൂ​ണും വി​ല​യ്ക്ക് എ​ടു​ക്കും. കൂ​ടാ​തെ ഗ്രൂ​പ്പു​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്ക് അ​വ​രു​ടെ സ്ഥ​ല​ത്ത് പ​രി​ശീ​ല​ന​വും ന​ൽ​കും. കൂ​ടാ​തെ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വി​ത്തും മ​റ്റ് സാ​ധ​ന​ങ്ങ​ളും എ​ത്തി​ച്ചു​കൊ​ടു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9847328975, 9447002290 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.