ലൈ​ഫ് മി​ഷ​ന്‍; വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​നം ന​ട​ത്തി
Tuesday, February 19, 2019 11:17 PM IST
കൊല്ലം: തൃ​ക്കോ​വി​ല്‍​വ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​ന​വും ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. മു​ഖ​ത്ത​ല ഹ​രി​ശ്രീ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പാ​വ​പ്പെ​ട്ട​വ​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള വി​ക​സ​ന​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത്. അ​ര്‍​ഹ​ത​യു​ള്ള എ​ല്ലാ​വ​ര്‍​ക്കും ഭൂ​മി​യും വീ​ടും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
53 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് മ​ന്ത്രി വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 53 അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്ക് ക​ളി ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. 46 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ലാ​പ്‌​ടോ​പ്പ് ഏ​റ്റു​വാ​ങ്ങി​യ​ത്. 49 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കു​ടി​വെ​ള്ള ടാ​ങ്കു​ക​ളും ച​ട​ങ്ങി​ല്‍ ന​ല്‍​കി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജെ. ​സു​ലോ​ച​ന അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ല​ജ​കു​മാ​രി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ പു​ത്തൂ​ര്‍ രാ​ജ​ന്‍, ബീ​നാ റാ​ണി, ഷീ​ല, അം​ഗ​ങ്ങ​ളാ​യ എ. ​സു​കു, കെ. ​അ​ജി​ത്ത്കു​മാ​ര്‍, ലാ​ലാ ആ​റാ​ട്ടു​വി​ള, ബി​ന്ദു, തു​ള​സീ​ഭാ​യി, സു​രേ​ഷ് ബാ​ബു, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ ആ​ര്‍. പ്ര​സ​ന്ന​ന്‍, ഇ​ബ്രാ​ഹിം കു​ട്ടി, അ​ബൂ​ബേ​ക്ക​ര്‍ കു​ഞ്ഞ്, സെ​ക്ര​ട്ട​റി ടി. ​ജ​യ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.