പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്നേ​ഹ വാ​യ്പ്പി​ൽ കു​രു​ന്നു​ക​ള്‍​ക്ക് ക​ളി​സ്ഥ​ല​മൊ​രു​ങ്ങി
Tuesday, February 19, 2019 11:17 PM IST
കൊ​ട്ടാ​ര​ക്ക​ര : പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്നേ​ഹ വാ​യ്പ്പി​ല്‍ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് സ​ഫ​ല​മാ​യി. പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം പി​റ്റി​എ​യും സു​മ​ന​സു​ക​ളും കൈ​കോ​ര്‍​ത്ത​തോ​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് എ​ന്ന സ്വ​പ്നം പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര ഗ​വ .യു​പി​എ​സി​ല്‍ സ​ഫ​ല​മാ​യ​ത്.
അ​ഞ്ച് ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ര്‍​മ്മി​ച്ച പാ​ര്‍​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​ഐ​ഷാ പോ​റ്റി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പാ​ര്‍​ക്കി​ന്‍റെ സ​മ​ര്‍​പ്പ​ണം എ​ന്‍​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം ജി ​ത​ങ്ക​പ്പ​ന്‍ പി​ള്ള നി​ര്‍​വ​ഹി​ച്ചു.
സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ പി​റ്റി​എ പ​ണി​ക​ഴി​പ്പി​ച്ച പു​സ്ത​ക പു​ര​യു​ടെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍ പേ​ഴ്സ​ണ്‍ ബി.​ശ്യാ​മ​ള​യ​മ്മ നി​ര്‍​വ​ഹി​ച്ചു. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് എ​ന്‍.ര​വീ​ന്ദ്ര​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ല്‍ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​നാ സെ​ക്ര​ട്ട​റി ജെ .​പ​ദ്മ​കു​മാ​ര്‍, മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ സി .​മു​ഖേ​ഷ് , ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ​സ്.​ആ​ര്‍ ര​മേ​ശ്‌ , സൈ​നു​ലാ​ബ്ദീ​ന്‍, തോ​മ​സ്‌ പി ​മാ​ത്യു, അ​ഞ്ജു, ഗീ​താ സു​ധാ​ക​ര​ന്‍, ശ്രീ​ക​ല, സ്കൂ​ള്‍ ഹെ​ഡ് മാ​സ്റ്റ​ര്‍ ജി .​വേ​ണു​കു​മാ​ര്‍, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​ജെ ശ്രീ​കു​മാ​ര്‍, ഷി​ജു പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര, ക​ല്യാ​ണി സ​ന്തോ​ഷ്‌, എ​സ് .രാ​ജ​ന്‍, മ​ധു​സൂ​ധ​ന​ന്‍ നാ​യ​ര്‍, ന​സ​റു​ള്ള, റോ​ഷ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സ്മാ​ര്‍​ട്ട്‌ ക്ലാ​സ് റൂ​മു​ക​ള്‍, ശീ​തീ​ക​രി​ച്ച ക്ലാ​സ് മു​റി​ക​ള്‍, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ കം​പ്യൂ​ട്ട​ര്‍ ലാ​ബ്‌ എ​ന്നി​വ​യും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​സ്കൂ​ളി​ല്‍ ന​ട​പ്പി​ലാ​ക്കി ക​ഴി​ഞ്ഞു . ഐ​ഷാ പോ​റ്റി എം​എ​ല്‍​എ യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും ഒ​രു സ്കൂ​ള്‍ ബ​സും അ​നു​വ​ദി​ച്ചി​രു​ന്നു.