ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Tuesday, February 19, 2019 11:17 PM IST
വി​ള​ക്കു​വ​ട്ടം‍: പ​രീ​ക്ഷ​യെ എ​ങ്ങ​നെ നേ​രി​ടാം, ഭ​യ​ര​ഹി​ത​മാ​യി പ​രീ​ക്ഷ​യെ സ​മീ​പി​ക്കു​ക എ​ന്നീ വി​ഷ​യ​ങ്ങ​ൾ ആ​സ്പ​ദ​മാ​ക്കി കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ടോ​ക് എ​ച്ച് സ്കൂ​ളി​ൽ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
വ്യ​ക്തി​ത്ല വി​ക​സ​ന പ​രി​ശീ​ല​ക​ൻ കെ.​എം.​ഷി​ബി എ​റ​ണാ​കു​ളം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​രീ​ക്ഷാ​സം​ബ​ന്ധി​യാ​യ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ചാ​ൾ​സ് പോ​ൾ ആ​ലു​വ ക്ലാ​സെ​ടു​ത്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​എ​സ്.​വേ​ണു​ഗോ​പാ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​ജി.​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഭി​മു​ഖം നാളെ

കൊല്ലം: കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ സ്റ്റാ​ഫ് ന​ഴ്‌​സ് ഗ്രേ​ഡ്-2, ക്ലി​നീം​ഗ് സ്റ്റാ​ഫ്, ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഐ​സി​ടി​സി കൗ​ണ്‍​സി​ല​ര്‍ എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം നാളെ രാ​വി​ലെ 10ന് ​ന​ട​ക്കും.
യോ​ഗ്യ​ത: ഐ.​സി.​ടി.​സി കൗ​ണ്‍​സി​ല​ര്‍ - എം.​എ​സ്.​ഡ​ബ്ല്യൂ/​എം.​എ/​എം. എ​സ്.​സി സൈ​ക്കോ​ള​ജി. സ്റ്റാ​ഫ് ന​ഴ്‌​സ് ഗ്രേ​ഡ്-2 - ജി.​എ​ന്‍.​എം/​ബി. എ​സ്.​സി ന​ഴ്‌​സിം​ഗ്(​കേ​ര​ള ഗ​വ​ണ്‍​മെ​ന്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍), പ്ര​വൃ​ത്തി പ​രി​ച​യ​വും. ക്ലീ​നിം​ഗ് സ്റ്റാ​ഫ് - ഏ​ഴാം ക്ലാ​സും പ്ര​വൃ​ത്തി​പ​രി​ച​യ​വും. ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് - നേ​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്തു​ള്ള പ്ര​വൃ​ത്തി​പ​രി​ച​യം.